
'നീറ്റ്' എഴുതാം നീറ്റായി; അപേക്ഷിക്കുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ; നീറ്റ്- യുജി 2024 അറിയേണ്ടതെല്ലാം
'നീറ്റ്' എഴുതാം നീറ്റായി; അപേക്ഷിക്കുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ; നീറ്റ്- യുജി 2024 അറിയേണ്ടതെല്ലാം
എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എസ്.എം.എസ്, ബി.യു.എം.എസ്, ബി.എച്ച്.എം.എസ് എന്നീ മെഡിക്കല്‍/ ആയുഷ് ബിരുദ കോഴ്സുകളിലേക്കുള്ള നാഷനല്‍ എലിജിബിലിറ്റി- കം- എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്- യു.ജി 2024) മേയ് 5 നടത്തും. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്കാണ് പരീക്ഷ ചുമതല. വിദേശ രാജ്യങ്ങളില്‍ മെഡിക്കല്‍/ ഡെന്റല്‍ ബിരുദ പഠനത്തിന് നീറ്റ്- യു.ജി യോഗ്യത നേടണം.
വിജ്ഞാപനവും ബുള്ളറ്റിനും https://exams.nta.ac.in/NEET ല്‍.
അപേക്ഷ ഫീസ്
ജനറല്‍/ എന്‍.ആര്.ഐ വിഭാഗത്തിന് 1700 രൂപ. ഇഡബ്ല്യുഎസ്/ ഒബിസി- എന്‍സിഎല്‍ വിഭാഗത്തിന് 1600 രൂപ.
എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, തേര്‍ഡ് ജെന്‍ഡര്‍ വിഭാഗത്തിന് 1000.
കൂടാതെ പ്രോസസിങ് ചാര്‍ജും ജി.എസ്.ടിയും കൂടെ നല്‍കേണ്ടതുണ്ട്.
മാര്‍ച്ച് 9ന് വൈകീട്ട് 5 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മാര്‍ച്ച് 9 രാത്രി 11.50 വരെ ഫീസടക്കാം. ഓണ്‍ലൈനായി ഒറ്റ അപേക്ഷ സമര്‍പ്പിച്ചാല്‍ മതി. കണ്ഫര്മേഷന് പേജിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം.
യോഗ്യത
2024 ഡിസംബര്‍ 31ന് 17 വയസ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. പ്രവാസി ഇന്ത്യക്കാര്‍ക്കും വിദേശ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ ബയോ ടെക്നോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠിച്ച് പ്ലസ് ടു/ ഹയര്‍ സെക്കണ്ടറി/ തത്തുല്ല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. എസ്.സി/ എസ്.ടി/ ഒബിസി- എന്‍.സി.എല്‍/ പിഡബ്ല്യൂബിഡി 40 ശതമാനം മാര്‍ക്ക് മതിയാവും.
പരീക്ഷ കേന്ദ്രങ്ങള്‍
മേയ് 5 ഞായറാഴ്ച്ച ഉച്ചക്ക് ശേഷം 2 മുതല്‍ 5.20 വരെയാണ് പരീക്ഷ. പരീക്ഷ ഘടനയും വിശദമായ സിലബസും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.
കേരളത്തില്‍ വയനാട്, പത്തനംതിട്ട, പയ്യന്നൂര്‍, ആലപ്പുഴ/ ചെങ്ങന്നൂര്‍, അങ്കമാലി, എറണാകുളം/ മൂവാറ്റുപുഴ, കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍, ഇടുക്കി നഗരങ്ങളിലും ലക്ഷദ്വീപില്‍ കവരത്തിയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. മുന്‍ഗണന ക്രമത്തില്‍ നാല് കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാം. പരീക്ഷ ഫലം ജൂണ്‍ 14ന് പ്രസിദ്ധപ്പെടുത്തും.
അഡ്മിഷന്
നീറ്റ് യു.ജി 2024 റാങ്കടിസ്ഥാനത്തില്‍ മെഡിക്കല്‍/ ഡെന്റല്‍/ ആയുഷ് ബിരുദ കോഴ്സുകളില്‍ കൗണ്‍സിലിങ് വഴിയാണ് അഡ്മിഷന്. പ്രവേശന മാനദണ്ഡങ്ങള്‍ അതത് റെഗുലേറ്ററി ബോഡികള്‍ നിഷ്കര്‍ഷിച്ച പ്രകാരമാകും. എം.ബി.ബി.എസ് പ്രവേശനം നാഷനല്‍ മെഡിക്കല്‍ കമ്മീഷന്റെയും (www.nmc.org.in) ബി.ഡി.എസ് പ്രവേശനം ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും (www.dciindia.gov.in) ചട്ടങ്ങള്‍ക്ക് വിധേയമാണ്. വിവരങ്ങള്‍ യഥാസമയം www.mmc.nic.in ല്‍ ലഭിക്കും.
ആയുഷ് കോഴ്സുകളിലേക്ക് (BAMS/BSMS/BUMS) സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിനും (www.ccimindia.rog) BHMS കോഴ്സിലേക്ക് സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഹോമിയോപ്പതിയും (www.cchindia.com) ആണ് പ്രവേശന നടപടിക്രമങ്ങള്‍ നിയന്ത്രിക്കുന്നത്. ആയുഷ് അഡ്മിഷന്‍സ് സെന്‍ട്രല്‍ കൗണ്‍സിലിങ് കമ്മിറ്റിക്കാണ് (www.aaccc.gov.in) കൗണ്‍സിലിങ് ചുമതല.
സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്ക് സംസ്ഥാന പ്രവേശന കമ്മീഷണര്‍ നീറ്റ്- യു.ജി സ്കോര്‍ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ സ്വീകരിച്ച് പ്രത്യേക മെറിറ്റ് ലിസ്റ്റ് തയ്യാറാക്കി അഡ്മിഷന് നല്‍കും. നീറ്റ് യു.ജി റാങ്ക് നേടുന്നവര്‍ക്ക് മെഡിക്കല്‍/ ഡെന്റല്‍ ബിരുദ കോഴ്സുകളില്‍ 15 ശതമാനം ഓള് ഇന്ത്യ ക്വാട്ട സീറ്റുകളിലും വിവിധ സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലും രാജ്യത്തെ കേന്ദ്ര സ്ഥാപനങ്ങള്‍/ സര്‍വ്വകലാശാലകള്‍/ കല്പിത സര്‍വ്വകലാശാലകള്‍/ സ്വകാര്യ മെഡിക്കല്‍/ ഡെന്റല്‍ കോളജുകള്‍ എന്നിവിടങ്ങളിലും സെന്‍ട്രല്‍ പൂള് ക്വാട്ട സീറ്റുകള്‍, എന്‍.ആര്.ഐ/ മാനേജ്മെന്റ് ക്വാട്ട സീറ്റുകള്‍, വിവിധ എയിംസുകള്‍, ജിപ്മെര്‍ എന്നിവിടങ്ങളിലും പ്രവേശനം തേടം.
ആംഡ് ഫോഴ്സസ് മെഡിക്കല്‍ കോളജ് പൂനെ (രജിസ്ട്രേഷന് മാത്രം) രാം മനോഹര്‍ ലോഹിയ ഹോസ്പിറ്റല്‍/ വര്‍ധമാന മഹാവീര്‍ മെഡിക്കല്‍ കോളജ് ആന്‍ഡ് സഫ്ദര്‍ജങ് ഹോസ്പിറ്റല്‍, ഇ.എസ്.ഐ.സി മെഡിക്കല്‍ കോളജുകള്‍, ഡല്‍ഹി/ ബനാറസ്/ അലിഗര്‍ മുസ് ലിം സര്‍വകലാശാലകള്‍ അടക്കം നിരവധി സ്ഥാപനങ്ങളിലെ എം.ബി.ബി.എസ്/ ബി.ഡി.എസ് പ്രവേശനവും നീറ്റ് യു.ജി റാങ്കടിസ്ഥാനത്തിലാണ്. എം.സി.സി കൗണ്‍സിലിങ് വഴിയാണ് അഡ്മിഷന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എസി തകരാറിലായി; വിമാനത്തിനകത്ത് കനത്ത ചൂട്; എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിങ്
National
• 11 days ago
ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു
Kerala
• 11 days ago
വിസ രഹിത യാത്ര മുതല്‍ പുതിയ ആരോഗ്യ നിയമം വരെ; യുഎഇയില്‍ ഈ ജൂലൈയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍ ഇവ
uae
• 11 days ago
അന്നത്തെ തോൽവിയിൽ വിരമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം 2024ൽ കിരീടം നേടിയാണ് മടങ്ങിയത്: രോഹിത്
Cricket
• 11 days ago
പുത്തന്‍ നയവുമായി സഊദി; ജിസിസി നിവാസികള്‍ക്ക് ഇനി എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം
Saudi-arabia
• 11 days ago
വീണ്ടും കസ്റ്റഡി മരണം; തമിഴ്നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; 6 പൊലിസുകാര്‍ക്ക് സസ്പെന്ഷന്
National
• 11 days ago
ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനിമുതൽ എട്ട് മണിക്കൂർ മുമ്പ്; പുതിയ സംവിധാനം നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ
National
• 11 days ago
മദ്യപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ക്യാബിന് ക്രൂവിനോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ പരാതി
uae
• 11 days ago
ഈ വേനല്‍ക്കാലത്ത് ഷാര്‍ജയിലേക്ക് പോകുന്നുണ്ടോ?; എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ, തിരക്കുള്ള സമയം വെളിപ്പെടുത്തി എയര്‍പോര്‍ട്ട് അധികൃതര്‍
uae
• 11 days ago
സഊദി ലീഗിന് ലോകത്തിൽ എത്രാമത്തെ സ്ഥാനമാണ്? മറുപടിയുമായി റൊണാൾഡോ
Football
• 11 days ago
നവജാത ശിശുക്കളുടെ മരണം; രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മ അനീഷ; എഫ്ഐആര്‍ റിപ്പോര്‍ട്ട്
Kerala
• 11 days ago
ആരോഗ്യകിരണം പദ്ധതി മുടങ്ങി; സര്‍ക്കാര്‍ ആശുപത്രികളിലെ കുട്ടികള്‍ക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് നിര്‍ത്തലാക്കി
Kerala
• 11 days ago
റൊണാൾഡോയെ മറികടക്കാൻ വേണ്ടത് വെറും രണ്ട് ഗോളുകൾ; ചരിത്രം കുറിക്കാൻ മെസി ഇറങ്ങുന്നു
Football
• 11 days ago
ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ അനാസ്ഥ; കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്
Kerala
• 12 days ago
ക്ലാസിക് മിനി പുതുരൂപത്തിൽ: വുഡ് ആൻഡ് പിക്കറ്റിനൊപ്പം ക്ലാസിക് കാറിന്റെ തിരിച്ചുവരവ്
auto-mobile
• 12 days ago
അൽ നസറിൽ രണ്ട് വർഷം കൂടി കളിക്കാൻ തീരുമാനിച്ചതിന് ഒറ്റ കാരണമേയുള്ളൂ: റൊണാൾഡോ
Football
• 12 days ago
അല്‍ ഐനില്‍ വാഹനാപകടം: പിതാവിനും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം; മൂന്നു പേര്‍ക്ക് പരുക്ക്
uae
• 12 days ago
കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗ കേസ്: മഹുവ മൊയ്ത്രയ്ക്കെതിരെ കല്യാൺ ബാനർജിയുടെ രൂക്ഷ വിമർശനം
National
• 12 days ago
പതിനേഴ് വയസ്സുള്ള കുട്ടികളെ ഡ്രൈവിംഗ് ക്ലാസില്‍ ചേര്‍ക്കാമോ?; ഡ്രൈവിംഗ് സ്കൂള്‍ അധികൃതര്‍ പറയുന്നതിങ്ങനെ
uae
• 12 days ago
അവനെ പോലൊരു താരത്തെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്: പാറ്റ് കമ്മിൻസ്
Cricket
• 12 days ago
മെഴ്സിഡസ് ബെൻസ് വീണ്ടും വില വർധിപ്പിക്കുന്നു: 2025 സെപ്റ്റംബറിൽ 1.5% കൂടും, ഈ വർഷം വില കൂടുന്നത് മൂന്നാം തവണ
auto-mobile
• 12 days ago