ഈ ആഴ്ച്ചയിലെ താല്‍ക്കാലിക ഒഴിവുകള്‍; വിവിധ ജില്ലകളില്‍ അവസരം; ഇന്റര്‍വ്യൂ വഴി നിയമനം
ഈ ആഴ്ച്ചയിലെ താല്‍ക്കാലിക ഒഴിവുകള്‍; വിവിധ ജില്ലകളില്‍ അവസരം; ഇന്റര്‍വ്യൂ വഴി നിയമനം
കേരളത്തില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കാരെ നിയമിക്കുന്നതിനായി അഭിമുഖങ്ങള്‍ നടത്തുന്നു. പരീക്ഷയില്ലാതെ നേരിട്ട് നിങ്ങള്‍ക്ക് ജോലി നേടാം. വിവിധ ജില്ലകളില്‍ അവസരമുണ്ട്. ഈയാഴ്ച്ച ഇന്റര്‍വ്യൂ നടക്കുന്ന സ്ഥാപനങ്ങളാണ് ചുവടെ,
ലൈഫ് ഗാര്‍ഡ് ട്രെയിനര്‍
ആലപ്പുഴ: രാജാകേശവദാസ് നീന്തല്‍ക്കുളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ലൈഫ് ഗാര്‍ഡ് കം ട്രെയിനര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത: എസ്.എസ്.എല്‍.സി. പാസ്, നീന്തല്‍ക്കുളത്തില്‍ ലൈഫ് ഗാര്‍ഡായി രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ലൈഫ് ഗാര്‍ഡ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 17 രാവിലെ 11 മണിക്ക് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നടക്കുന്ന വാക്ഇന്‍ഇന്റര്‍വ്യൂവിന് ഹാജരാകണം. നീന്തല്‍ മത്സരത്തില്‍ മെഡല്‍ നേടിയ കായികതാരങ്ങള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക്: 0477 2253090
യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍ നിയമനം
നാഷണല്‍ ആയുഷ് മിഷന് കീഴില്‍ മലപ്പുറം ജില്ലയില്‍ കരാറടിസ്ഥാനത്തില്‍ യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍മാരെ നിയമിക്കുന്നു. വാക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 14ന് ഉച്ചക്ക് ഒരുമണിക്ക് മലപ്പുറം മുണ്ടുപറമ്പ് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികളുടെ പ്രായം ഫെബ്രുവരി 14ന് 40 വയസ് കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ www.nam.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
ലാബ് ടെക്‌നീഷ്യന്‍
എറണാംകുളം ജില്ലയില്‍ : മട്ടാഞ്ചേരി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്ക് ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഫെബ്രുവരി 14 ന് രാവിലെ 11ന് മട്ടാഞ്ചേരി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലാണ് ഇന്റര്‍വ്യൂ. പി.എസ്.സി. നിര്‍ദേശിച്ചിട്ടുള്ള യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകുക.
എറണാകുളം റവന്യൂ ടവറിലേക്ക് കരാര്‍ നിയമനം
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്, എറണാകുളം റവന്യൂ ടവറിലേക്ക് മാനേജ്‌മെന്റ്‌റ് കമ്മറ്റിയുടെ കീഴില്‍ കരാര്‍ ജീവനക്കാരെ നിയമിക്കുന്നതിനു യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തസ്തികയും പ്രതീക്ഷിക്കുന്ന ശമ്പളവും സൂചിപ്പിക്കണം. അപേക്ഷകള്‍ ഇമെയില്‍ ആയും അയക്കാം. ഇമെയില്‍ അയക്കുമ്പോള്‍ സബ്ജക്റ്റ് ലൈനില്‍ അപേക്ഷിക്കുന്ന തസ്തികയുടെ പേര് സൂചിപ്പിക്കണം. വനിതാ സ്വീപ്പര്‍ 4 ഒഴിവ്, സെക്യൂരിറ്റി (പകല്‍ സമയം) 2 ഒഴിവ്, സെക്യൂരിറ്റി (രാതി സമയം) (പുരുഷന്മാര്‍ മാത്രം) 1 ഒഴിവ്, ഇലക്ട്രിഷ്യന്‍ (മുന്‍ പരിചയം അഭികാമ്യം ) ഒഴിവ് 2, ലിഫ്റ്റ് ഓപ്പറേറ്റര്‍ 1 ഒഴിവ്.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 15 വൈകീട്ട് 3. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2369059. ഇമെയില്‍ [email protected]
ക്ലീനിങ് സ്റ്റാഫ്
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്, എറണാകുളം റവന്യൂ ടവറിലേക്ക് മാനേജ്‌മെന്റ്‌റ് കമ്മറ്റിയുടെ കീഴില്‍ കരാര്‍ ജീവനക്കാരെ നിയമിക്കുന്നതിനു യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തസ്തികയും പ്രതീക്ഷിക്കുന്ന ശമ്പളവും സൂചിപ്പിക്കണം. അപേക്ഷകള്‍ ഇമെയില്‍ ആയും അയക്കാം. ഇമെയില്‍ അയക്കുമ്പോള്‍ സബ്ജക്റ്റ് ലൈനില്‍ അപേക്ഷിക്കുന്ന തസ്തികയുടെ പേര് സൂചിപ്പിക്കണം. വനിതാ സ്വീപ്പര്‍ 4 ഒഴിവ്, സെക്യൂരിറ്റി (പകല്‍ സമയം) 2 ഒഴിവ്, സെക്യൂരിറ്റി (രാതി സമയം) (പുരുഷന്മാര്‍ മാത്രം) 1 ഒഴിവ്, ഇലക്ട്രിഷ്യന്‍ (മുന്‍ പരിചയം അഭികാമ്യം ) ഒഴിവ് 2, ലിഫ്റ്റ് ഓപ്പറേറ്റര്‍ 1 ഒഴിവ്.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 15 വൈകീട്ട് 3. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2369059. ഇമെയില്‍ [email protected].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."