എസ്.വൈ.എസ് ഐഡിയല്‍ കോണ്‍വോക്കേഷന്‍ സംഘടിപ്പിച്ചു
എസ്.വൈ.എസ് ഐഡിയല്‍ കോണ്‍വോക്കേഷന്‍ സംഘടിപ്പിച്ചു
മലപ്പുറം: അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയ ആദര്‍ശങ്ങളെ അഇമ്മത്ത് പഠിപ്പിച്ചത് പോലെ പഠിക്കാനും ജീവിതത്തില്‍ പകര്‍ത്താനും പൊതു സമൂഹത്തിന് അവസരങ്ങള്‍ ഉണ്ടാക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സ്ഥാപിത ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് ആദര്‍ശ പ്രചരണമെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റി ജില്ലയിലെ 65 കേന്ദ്രങ്ങളില്‍ നടത്തിയ ആദര്‍ശ പാഠശാലയുടെ ക്ലാസ് പൂര്‍ത്തിയാക്കിയ പഠിതാക്കള്‍ക്കായി മുണ്ടക്കുളം ജലാലിയ്യയില്‍ സംഘടിപ്പിച്ച ഐഡിയല്‍ കോണ്‍വോക്കേഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
സംശുദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെ നമ്മുടെ പൂര്‍വ്വീകര്‍ കാണിച്ചു തന്ന പാതയിലൂടെ സഞ്ചരിച്ചവരെല്ലാം വിജയം വരിച്ചവരാണ്. സമസ്തയുടെ പ്രധാന പോഷക ഘടകമായ എസ്.വൈ.എസ് ആദര്‍ശ പാഠശാലകളിലൂടെ നിര്‍വ്വഹിക്കുന്നത് നമ്മുടെ ലക്ഷ്യത്തില്‍ പെട്ടതാണെന്നും തങ്ങള്‍ പറഞ്ഞു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ റഹ്മാന്‍ ഫൈസി കാവനൂര്‍ മുഖ്യപ്രഭാഷണവും ആദര്‍ശ സമിതി ജില്ലാ കണ്‍വീനര്‍ സി.എം കുട്ടി സഖാഫി ആമുഖ പ്രഭാഷണവും നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി സലിം എടക്കര പദ്ധതി അവതരണം നടത്തി. പ്രസ്ഥാനമാണ് ആദര്‍ശം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂരും പൈതൃകമാണ് ആദര്‍ശം ജില്ലാ ആദര്‍ശ സമിതി ഡയറക്ടര്‍ എം.ടി അബൂബക്കര്‍ ദാരിമിയും വിഷയാവതരണം നടത്തി.
ആദര്‍ശ പാഠശാലയുടെ ക്ലാസ് പൂര്‍ത്തിയാക്കിയ പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് സംഗമത്തില്‍ വിതരണം ചെയ്തു. സയ്യിദ് ഫഖ്‌റുദ്ധീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സയ്യിദ് ബി.എസ്.കെ തങ്ങള്‍, കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍, സയ്യിദ് കെ.പി.എസ് തങ്ങള്‍ മൂക്കൂട്, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, അബ്ദുല്‍ ഗഫൂര്‍ ദാരിമി മുണ്ടക്കുളം, പി.കെ ലത്തീഫ് ഫൈസി മേല്‍മുറി, പി.എ ജബ്ബാര്‍ ഹാജി, നാസിറുദ്ധീന്‍ ദാരിമി ചീക്കോട്, ഓമാനൂര്‍ അബ്ദുറഹിമാന്‍ മൗലവി, അബുബക്കര്‍ ദാരിമി താമരശ്ശേരി, കെ.പി മുഹമ്മദ് മൗലവി ഇരുമ്പുഴി, ഒ.കെ.എം കുട്ടി ഉമരി, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, കെ.പി ബാപ്പു ഹാജി മുതുപറമ്പ്, ബീരാന്‍ കുട്ടി മുസ്‌ലിയാര്‍ ഒതുക്കുങ്ങല്‍, അസീസ് ദാരിമി മുതിരിപ്പറമ്പ്, സകരിയ്യ ഫൈസി പന്തല്ലൂര്‍, നൂറുദ്ധീന്‍ മൗലവി ചുങ്കത്തറ, പി.മുഹമ്മദ് റഹ്മാനി, പി.ബീരാന്‍ കുട്ടി ഹാജി, റഷീദ് ദാരിമി, സുലൈമാന്‍ സഖാഫി പടിഞ്ഞാറ്റുമുറി, ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍, ഐ.പി ഉമര്‍ വാഫി കാവനൂര്‍, ശിഹാബ് കുഴിഞ്ഞോളം, ഉമര്‍ ദര്‍സി തച്ചണ്ണ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."