2024 സീസണിലേക്കുള്ള ഹജ്ജ് ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു
മക്ക:2024 സീസണിൽ ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്ന ആഭ്യന്തര തീർത്ഥാടകർക്കുള്ള ഔദ്യോഗിക രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി സഊദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. 2024 ഫെബ്രുവരി 11-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, സഊദി അറേബ്യയിൽ താമസിക്കുന്നവരും, 2024 സീസണിൽ ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവരുമായ പൗരന്മാർക്കും, പ്രവാസികൾക്കും ഈ രജിസ്‌ട്രേഷൻ നടപടികളിൽ പങ്കെടുക്കാവുന്നതാണ്. ഇവർക്ക് https://localhaj.haj.gov.sa/ എന്ന വെബ്സൈറ്റിലൂടെയോ, നുസുക് ആപ്പ് സംവിധാനം ഉപയോഗിച്ചോ രജിസ്ട്രേഷനിൽ പങ്കെടുക്കാവുന്നതാണ്.
ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ 2024 ഫെബ്രുവരി 11-ന് ഉച്ചയ്ക്ക് 1 മണിമുതൽ ആരംഭിച്ചിട്ടുണ്ട്. ഇതിന് മുൻപ് ഹജ്ജ് അനുഷ്ഠിക്കാത്തവർക്കായിരിക്കും മുൻഗണന.
2024 സീസണിൽ ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്ന വിദേശരാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കുള്ള ഔദ്യോഗിക രജിസ്‌ട്രേഷൻ നടപടികൾ നേരത്തെ ആരംഭിച്ചിരുന്നു.
Content Highlights:Registration for Hajj domestic pilgrims for 2024 season has started
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."