സമസ്ത പൊതു പരീക്ഷ: യുഎഇയിൽ ഒരുക്കങ്ങൾ പൂർത്തിയായി
ദുബൈ: 5, 7, 10, പ്ലസ് ടു ക്ലാസ്സുകളിലെ മദ്രസ പൊതു പരീക്ഷ ഇന്നും നാളെയും യുഎഇയിൽ നടക്കും. ദുബൈ, അബുദാബി, ഷാർജ, അജ്‌മാൻ, ഉമ്മുൽ ഖുവൈൻ, ഫുജൈറ, റാസൽഖൈമ എന്നീ എമിറേറ്റുകളിൽ നിന്നും 20 സെന്ററുകളിലായി 2000ൽ പരം വിദ്യാർഥികൾ പരീക്ഷ എഴുതും. 40 സൂപ്പർവൈസർമാർ പരീക്ഷക്ക് നേതൃത്വം നൽകും. ജിസിസിയിൽ ഏറ്റവും കൂടുതൽ വിദ്ദ്യാർഥികൾ പരീക്ഷ എഴുതുന്നത് യുഎഇ റൈഞ്ചിലാണ്. പ്രസ്തുത റൈഞ്ചിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് ദുബൈ സുന്നി സെന്റർ മദ്രസ്സയിലാണ്. ഒമാൻ ഖസബിലെ മദ്റസയും യുഎഇ റൈഞ്ചിന്റെ പരിധിൽ പെട്ടതാണ്
ദുബൈ സുന്നി സെന്റർ ഓഫീസിൽ സൂപ്പർവൈസർമാരെ പങ്കെടുപ്പിച്ചുള്ള ക്യാമ്പിന് പരീക്ഷ ബോർഡ് ചെയർമാനും പൊതു പരീക്ഷ സൂപ്രണ്ടുമായ ഇബ്രാഹിം ഫൈസി ഇർഫാനി നേതൃത്വം നൽകി. ശറഫുദ്ധീൻ ഫൈസി അധ്യക്ഷത വഹിച്ചു. ഹംസ മൗലവി ആതവനാട്, അബ്ദുസ്സലാം റഹ്മാനി, റിയാസ് അസ്ഹരി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."