യുഎഇ റസിഡൻസ് വിസ അപേക്ഷകർക്ക് ആരോഗ്യ ഇൻഷുറൻസ് ഓൺലൈനായി സമർപ്പിക്കാം
അബുദബി: യുഎഇ റസിഡൻസ് വിസ അപേക്ഷകർക്ക് ആരോഗ്യ ഇൻഷുറൻസ് ഓൺലൈനായി സമർപ്പിക്കാം. ഫെബ്രുവരി 19 മുതൽ ആരോഗ്യ ഇൻഷുറൻസ് വിശദാംശങ്ങൾ ഓണ്‍ലൈനായി സമർപ്പിക്കാവുന്നതാണ്. ഇതോടെ രേഖകൾ നേരിട്ട് സമർപ്പിക്കേണ്ട ആവശ്യമില്ലതാകും.
അംഗീകൃത ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പോളിസികൾ ഏകീകൃത പ്ലാറ്റ്‌ഫോമിൽ നിന്ന് നേരിട്ട് ഇലക്ട്രോണിക് ആയി കൈമാറുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റിയാണ് അറിയിച്ചത്.
സുരക്ഷിതമായ ലിങ്ക് വഴി നടപടിക്രമങ്ങൾ നടത്തുമെന്ന് ഐസിപി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി ഉറപ്പുനൽകി. ഡിജിറ്റൽ പ്രക്രിയ വിസ അപേക്ഷയ്ക്കും പുതുക്കലിനും ഉള്ള സമയം കുറയ്ക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights:UAE residence visa applicants can submit health insurance online
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."