കര്‍ഷകര്‍ മുന്നോട്ട് തന്നെ; ഇന്നും ചര്‍ച്ച, തീരുമാനം ആയില്ലെങ്കില്‍ ഡല്‍ഹിയിലേക്ക് ട്രാക്ടര്‍ മാര്‍ച്ച്
ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന 'ഡല്‍ഹി ചലോ' പ്രക്ഷോഭം കഴിഞ്ഞ അഞ്ചുദിവസമായി അതിര്‍ത്തിയില്‍ തടഞ്ഞിട്ടെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച കര്‍ഷകര്‍. ഓണ്‍ലൈനിലും പുറത്തും എല്ലാ നിലയ്ക്കും സമരത്തെ കേന്ദ്ര, ഹരിയാന സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തുകയാണെന്ന് സമരനേതാവ് സര്‍വാന്‍ സിങ് പാന്തര്‍ ചൂണ്ടിക്കാട്ടി. ഡ്രോണുകള്‍ വഴി കണ്ണീര്‍വാതകം പ്രയോഗിക്കുന്നു, പൊലിസ് ലാത്തിവീശുന്നു, തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ അടച്ചുപൂട്ടുന്നു, ഇന്റര്‍നെറ്റും മൊബൈല്‍ നെറ്റ് വര്‍ക്കും തടയിടുകയാണെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില ലഭ്യമാക്കുന്ന വിധത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, കര്‍ഷകരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി സമരനേതാക്കളുമായി കേന്ദ്രസര്‍ക്കര്‍ ഇന്നും ചര്‍ച്ചനടത്തുന്നുണ്ട്. ഈ മാസം എട്ടിനും 12നും 15നും നടന്ന ചര്‍ച്ചകളുടെ ബാക്കിയാണ് ഇന്ന് നടക്കുക. ചര്‍ച്ചകളില്‍ യാതൊരു പ്രതീക്ഷയുമില്ലെന്നാണ് സമരസമിതി നേതാവ് ഗുര്‍ണൈല്‍ സിങ് ഗില്‍ പറഞ്ഞത്.
അതേസമയം, കര്‍ഷക മഹാപഞ്ചായത്ത് ഇന്നലെ മുസഫര്‍നഗറിലെ ലിസാഡ് വില്ലേജില്‍ ചേര്‍ന്നു. യു.പിയിലെയും ഹരിയാനയിലെയും ഞ്ചാബിലെയും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്തു. കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി നാലുസംസ്ഥാനങ്ങളില്‍ ഈ മാസം 21ന് ധര്‍ണ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലാകും ധര്‍ണ നടത്തുകയെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ (ബി.കെ.യു) നേതാവ് രാകേഷ് ടികായത് പറഞ്ഞു. അതിലും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ മാസാവസാനം ഡല്‍ഹിയിലേക്ക് ട്രാക്ടര്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇന്ന് പഞ്ചാബിലെ ജലന്ധറില്‍ സമരസംഘാടക സമിതി ചേരുന്നുണ്ട്. സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ സ്വീകരിക്കേണ്ട നിലപാടാകും യോഗം ചര്‍ച്ചചെയ്യുക.
ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങളിലും പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്. പഞ്ചാബില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുനില്‍ ഝാക്കര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെയും മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് എന്നിവരുടെയും വീടുകള്‍ക്ക് മുന്നില്‍ കര്‍ഷകര്‍ പ്രകടനങ്ങള്‍ നടത്തി.
Farmer unions vow to intensify agitation as protests enter Day 6
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."