HOME
DETAILS

അക്കൗണ്ട് ഫ്രീസിംഗ്: തെരഞ്ഞെടുപ്പ് ജയിക്കാൻ വളഞ്ഞ വഴികൾ സ്വീകരിക്കുന്നു; അഴിമതിക്കാർക്ക് ചേക്കേറാൻ പറ്റിയ പാർട്ടിയാണ് ബി.ജെ.പി: രമേശ് ചെന്നിത്തല

  
backup
February 18 2024 | 07:02 AM

ramesh-chennithala-on-account-freezing-of-congress-and-jaihind-tv12

അക്കൗണ്ട് ഫ്രീസിംഗ്: തെരഞ്ഞെടുപ്പ് ജയിക്കാൻ വളഞ്ഞ വഴികൾ സ്വീകരിക്കുന്നു; അഴിമതിക്കാർക്ക് ചേക്കേറാൻ പറ്റിയ പാർട്ടിയാണ് ബി.ജെ.പി: രമേശ് ചെന്നിത്തല

തിരുവനന്തപുരം: പാർലമെന്റ് തെരെഞ്ഞെടുപ്പ് ജയിക്കാൻ ബി.ജെ.പി വളഞ്ഞ വഴികൾ സ്വീകരിക്കുന്നതിന് തെളിവാണ് പ്രതിപക്ഷ നേതാക്കളെ ചാക്കിട്ട് പിടിത്തവും അക്കൗണ്ട് ഫ്രീസിങ്ങുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനായി രാജ്യത്തെ ഭരണഘടനാ ഏജൻസികളെയാണ് നരേന്ദ്ര മോദി സർക്കാർ ഉപയോഗിക്കുന്നത്. ഏറ്റവും ഒടുവിൽ ജയ്‌ഹിന്ദ്‌ ചാനലിന്റെ അക്കൗണ്ട് കഴിഞ്ഞ ദിവസം മരവിപ്പിച്ചിരിക്കുന്നു. ചാനലിന്റെ ദൈനംദിന പ്രവർത്തനങ്ങൾ പോലും തടസ്സപ്പെടുത്താനാണ് ശ്രമം. സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണിതെന്ന് ചെന്നിത്തല പറഞ്ഞു.

എ.ഐ.സി.സി, യൂത്ത് കോൺഗ്രസ്‌ അകൗണ്ടുകൾ മരവിപ്പിച്ചതിന് പിന്നാലെ ഉള്ള നടപടി തികച്ചും ജനാധിപത്യ വിരുദ്ധമാണ്. കോൺഗ്രസുകാരെ ബി.ജെപിയിലേക്ക് ക്ഷണിച്ച് കൊണ്ട് ഒരു കേന്ദ്ര മന്ത്രി നടത്തിയ പ്രസ്‌താവന തെരഞ്ഞെടുപ്പ് നേരിടാൻ ആത്മശ്വാസമില്ലാത്തത് കൊണ്ടാണ്. രാജ്യത്ത് പല സംസ്ഥാനത്ത് നിന്നും ബി.ജെപിയിലേക്ക് കോൺഗ്രസ് നേതാക്കൾ വരുന്നത് കാണുന്നില്ലേ എന്നാണ് മന്ത്രി ചോദിച്ചത്. കോൺഗ്രസ് വിട്ട നേതാക്കൾ ഉൾപ്പെടെ മറ്റ് പാർട്ടിയിൽ നിന്നും എത്തിയവർ എല്ലാം കോടികളുടെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം നേരിടുന്നവരാണെന്ന കാര്യം മന്ത്രി സൗകര്യപൂർവ്വം മറന്നിരിക്കുന്നു. രാജ്യത്തെ കളങ്കിതർക്ക് എല്ലാം ചേക്കേറാൻ പറ്റിയ പാർട്ടിയായി ബിജെപി അധ:പതിച്ചു - ചെന്നിത്തല ആരോപിച്ചു. രാജ്യത്താകമാനം കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് പാർട്ടി വളർത്താനുള്ള തരംതാണ അവസ്ഥയിൽ ബി.ജെ.പി എന്ന പാർട്ടി തരം താണിരിക്കുന്നു. ഇത് കൊണ്ടൊന്നും ഇന്ത്യയിലെ സാധാരണക്കാരുടെയും കർഷകരുടെയും ജനരോക്ഷത്തിൽ നിന്നും രക്ഷപ്പെടാമെന്ന് കരുതണ്ട - അദ്ദേഹം കൂട്ടിച്ചേർത്തു.

ജയ്ഹിന്ദ് ടിവിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഹൈക്കോടതിയിൽ വ്യവഹാരം നടക്കുന്ന സേവന നികുതി കുടിശ്ശിക സംബന്ധിച്ച 7 വർഷം പഴക്കമുള്ള കേസിലാണ് നടപടി. ഇനി രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര എല്ലാ ദിവസവും തൽസമയം കാണിക്കുന്നതാണ് ജയ്‌ഹിന്ദ്‌ ചെയ്ത തെറ്റെങ്കിൽ അത് നേരിട്ട് പറഞ്ഞ് നടപടി സ്വീകരിക്കാനുള്ള ആർജ്ജവമാണ് മോദിയും ഏജൻസികളും കാണിക്കേണ്ടത്. ഈ ഏകാധിപത്യ മനോഭാവത്തെ നിയമപരമായും രാഷ്ട്രീയമായും ഞങ്ങൾ ധീരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago