ലാപ്‌ടോപ്പിന് സ്പീഡ് കുറവാണോ? എളുപ്പത്തില്‍ പരിഹരിക്കാം, ചെയ്യേണ്ടതിത്ര മാത്രം
കമ്പ്യൂട്ടറുകളെക്കാള്‍ ഇന്ന് ജനപ്രിയമായ ഡിവൈസാണ് ലാപ്പ്‌ടോപ്പുകള്‍ എന്ന് വേണമെങ്കില്‍ പറയാം. പോര്‍ട്ടബിള്‍ ഡിവൈസും കൈകാര്യം ചെയ്യാനുള്ള എളുപ്പവും കാരണം ഇക്കാലത്ത് കംപ്യൂട്ടറിനെ അപേക്ഷിച്ച് ലാപ്പ്‌ടോപ്പുകള്‍ വാങ്ങുന്നവരുടെ എണ്ണം വളരെക്കൂടുതലാണ്.അതിനാല്‍ തന്നെ പ്രമുഖ കമ്പനികളെല്ലാം തന്നെ തങ്ങളുടെ ലാപ്പ്‌ടോപ്പുകള്‍ മാര്‍ക്കറ്റിലേക്ക് അവതരിപ്പിച്ചിട്ടുണ്ട്.എന്നാല്‍ ഉപയോഗിച്ച് കുറച്ച് മുന്നോട്ട് പോകുമ്പോള്‍ ലാപ്‌ടോപ്പുകള്‍ നല്ല രീതിയില്‍ സ്ലോ ആകുന്ന എന്ന പ്രശ്‌നം പല ഉപഭോക്താക്കളും ഉന്നയിക്കാറുണ്ട്.
എന്നാല്‍ അത്യാവശ്യം ചില പൊടികൈകള്‍ ചെയ്താല്‍ നമ്മുക്ക് ഈ ലാപ്‌ടോപ്പുകളുടെ വേ?ഗത വര്‍ധിപ്പിക്കാന്‍ സാധിക്കുന്നതാണ്. പെര്‍ഫോമന്‍സ് കുറഞ്ഞ ലാപ്‌ടോപ്പുകളുടെ പ്രവര്‍ത്തന വേ?ഗത എങ്ങനെ വര്‍ധിപ്പിക്കാം എന്ന് പരിശോധിക്കാം. ഇതിനായി ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ റീസൈക്കിള്‍ ബിനില്‍ ഒന്നും സൂക്ഷിക്കാതെ ഇരിക്കുക എന്നതാണ്. ഫയലുകള്‍ ഡിലീറ്റ് ചെയ്താല്‍ ഓട്ടോമാറ്റിക്ക് ആയി തന്നെ ഇവ റീസൈക്കിള്‍ ബിന്നില്‍ എത്തുന്നതാണ്. എന്നാല്‍ ഇവിടെ നിന്നും ഇവ ഡിലീറ്റ് ആക്കാന്‍ പലരും മറക്കാറുണ്ട്.
ഇവിടെ നിന്ന് കൂടി ഫയലുകള്‍ ഡിലീറ്റ് ചെയ്താല്‍ അത്രയും സ്ഥലം സ്റ്റോറേജില്‍ ലാഭിക്കാന്‍ സാധിക്കുന്നതാണ്. ഇതുവഴി ലീപ്‌ടോപ്പിന്റെ വേഗതയും പ്രവര്‍ത്തന ക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ഇതിന് പുറമെ വെബ് ബ്രൗസറുകളില്‍ കെട്ടിക്കിടക്കുന്ന ടെപ് ഫയലുകള്‍ ഒഴിവാക്കുന്നതിലൂടെയും ലാപ്‌ടോപ്പിന്റെ പ്രവര്‍ത്തന ക്ഷമതയും, വേഗതയും വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.
ഇതിനായി ആദ്യം Windows + R കീകള്‍ അമര്‍ത്തുക. ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന സര്‍ച്ച് ബാറില്‍ %temp% എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക. ഇപ്പോള്‍ നിങ്ങളുടെ ലാപ്‌ടോപ്പിലെ എല്ലാ ടെപ് ഫയലുകളും കാണാന്‍ സാധിക്കുന്നതാണ്. ഇതില്‍ Ctrl + A സെലക്ട് ചെയ്ത് എല്ലാ ഫലയുകളും ഡിലീറ്റ് ചെയ്യുക. നിങ്ങളുടെ ലാപ്‌ടോപ്പില്‍ ഉപയോ?ഗിക്കാത്ത ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുന്നതും ഉപകരണത്തിന്റെ സ്പീഡ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു വിദ്യയാണ്.
നിങ്ങളുടെ ലാപ്‌ടോപ്പിലെ ആന്റിവൈറസ് സോഫ്റ്റുവെയര്‍ ഒപ്ടിമസ് ചെയ്യുന്നതും ലാപ്‌ടോപ്പിന്റെ വേ?ഗത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു പൊടികൈ ആണ്. കാരണം ഒരു ആന്റിവൈറസ് സോഫ്റ്റുവെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ പല ഫീച്ചറുകളും ഡിഫാള്‍ട്ടായി ഓണ്‍ ആകുന്നുണ്ട്. ഇതുമൂലം നിരവധി ഫീച്ചറുകള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച് ലാപ്‌ടോപ്പിന്റെ വേഗത കുറയാന്‍ കാരണമാകും. ഇവ ഒഴിവാക്കേണ്ടതാണ്. ആവിശ്യമായി വരുമ്പോള്‍ മാത്രം ആന്റിവൈറസിന്റെ ഓപ്ഷനുകള്‍ ഓണ്‍ ആക്കാന്‍ ശ്രമിക്കുക. അല്ലാത്ത സമയം ഇവ ഓഫാക്കി ഇടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."