റമദാനിലെ കുവൈത്ത് സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം അറിയാം
കുവൈത്ത് സിറ്റി:റമദാനിലെ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് കുവൈത്ത് അധികൃതർ അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതിന്റെ ഭാഗമായി ജീവനക്കാരുടെ പ്രതിദിന പ്രവർത്തിസമയം നാല് മണിക്കൂറാക്കി ചുരുക്കി നൽകിയിട്ടുണ്ട്. ഇതിന് പുറമെ ജീവനക്കാർക്ക് 15 മിനിറ്റ് വരെ അധിക സമയ ഇളവ് അനുവദിക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
ഈ തീരുമാന പ്രകാരം വനിതാ ജീവനക്കാർക്ക് പ്രവർത്തിദിനത്തിന്റെ തുടക്കത്തിലും, അവസാനത്തിലും 15 മിനിറ്റ് വരെ ഇളവ് അനുവദിച്ചിട്ടുണ്ട്. തങ്ങളുടെ പ്രവർത്തനസമയക്രമം ക്രമീകരിക്കുന്നതിന് ഈ തീരുമാനം ജീവനക്കാരെ സഹായിക്കുന്നു.പുരുഷ ജീവനക്കാർക്ക് പ്രവർത്തിദിനത്തിന്റെ തുടക്കത്തിൽ 15 മിനിറ്റ് വരെ ഇളവ് അനുവദിച്ചിട്ടുണ്ട്.
Content Highlights:Know the working hours of Kuwait government institutions during Ramadan
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."