HOME
DETAILS

ആധാര്‍ ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

  
backup
February 19 2024 | 13:02 PM

knowthesethingsbeforeusingaadhaa

ആധാര്‍ ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

എന്തിനും ഏതിനും എവിടേയും ഔദ്യോഗിക രേഖയായി നല്‍കുന്നത് ആധാറാണ്. നിങ്ങളുടെ ഫോണ്‍ നമ്പര്‍, ബാങ്ക് അക്കാണ്ട് ഉള്‍പ്പടെ ആധാറുമായി കണക്ടട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ആധാര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും. വളരെ അത്യാവശ്യങ്ങള്‍ക്ക് മാത്രം തിരിച്ചറിയല്‍ രേഖയായി ആധാര്‍ ഉപയോഗിക്കുക. കൂടാതെ ആധാര്‍ കാര്‍ഡ് നമ്പര്‍ ഫേസ്ബുക്ക്,X, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പങ്കു വെക്കരുത്. കാരണം അവ ഹാക്കര്‍മാര്‍ക്ക് കിട്ടാന്‍ സാധ്യതയുണ്ട്.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

  • ഇന്ന് ഡിജിറ്റല്‍ ആധാര്‍ കാര്‍ഡുകള്‍ ലഭ്യമാണ്. ഇത് ഫോണിലോ, കമ്പ്യൂട്ടറിലോ ഡൗണ്‍ലോഡ് ചെയ്ത സൂക്ഷിക്കാം. ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പബ്ലിക്കായ കമ്പ്യൂട്ടറാണ് ഉപയോഗിക്കുന്നതെങ്കില്‍ അതിലെ കോപ്പി, റീ സൈക്കിള്‍ ബിന്നില്‍ ഉള്‍പ്പെടെ ഡിലീറ്റ് ചെയ്യാന്‍ മറക്കരുത്.
  • ബാങ്ക് അക്കൗണ്ട് വഴി നടക്കാന്‍ സാധ്യതയുള്ള തട്ടിപ്പുകള്‍ക്ക് തടയിടാന്‍ UIDAI ആപ്ലിക്കേഷനില്‍ ബയോമെട്രിക്‌സ് സജ്ജമാക്കുക.മൊബൈല്‍ നമ്പര്‍, ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് അപ്‌ഡേറ്റഡ് ആയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
  • ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്തെങ്കിലും കെവൈസി ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ നല്‍കേണ്ടി വരുമ്പോള്‍ അതിന്റെ ഉദ്ദേശമെന്തെന്ന് ഡോക്യുമെന്റില്‍ എഴുതുക. ഉദാഹരണത്തിന് ഒരു ബാങ്കില്‍ അക്കൗണ്ട് തുറക്കാന്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡിന്റെ ഫിസിക്കല്‍ കോപ്പി നല്‍കുമ്പോള്‍ അതില്‍ 'XYZ ബാങ്കില്‍ മാത്രം അക്കൗണ്ട് തുറക്കുന്നതിനുള്ള തിരച്ചറിയല്‍ രേഖ' ('Identtiy proof for account opening only at XYZ Bank') എന്ന് രേഖപ്പെടുത്താം.
  • UIDAI ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നിങ്ങളുടെ ആധാര്‍ കാര്‍ഡ് ഉപയോഗത്തിന്റെ ചരിത്രം സ്ഥിരമായി പരിശോധിക്കുക. ഇത്തരത്തില്‍ നിങ്ങളുടെ യുണീക് ഐഡന്റിഫിക്കേഷന്‍ കോഡ് എവിയെടെയൊക്കെ ഉപയോഗിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും.
  • UIDAI ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ആധാര്‍ ബയോമെട്രിക് ലോക് പ്രവര്‍ത്തനക്ഷമമാണോ എന്ന് പരിശോധിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആധാര്‍ ഡാറ്റയുടെ സുരക്ഷ സംബന്ധിച്ച് പ്രധാനമാണ്.
  • UIDAI അംഗീകരമുള്ള ഏജന്‍സികള്‍ വഴി മാത്രം ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുക. മറ്റൊരിടത്തും ആധാര്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കരുത്. നിങ്ങളുടെ ആധാര്‍ നമ്പര്‍ ദുരുപയോഗം ചെയ്തു എന്ന് സംശയമുണ്ടായാല്‍ ഉടന്‍ ബന്ധപ്പെട്ട പരാതി നല്‍കുക


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  a day ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  a day ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  a day ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  a day ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  a day ago