ബംഗാളിലെ പുരാതന മസ്ജിദില്‍ പൂജ സംഘടിപ്പിച്ച് ഹിന്ദു സന്ന്യാസി;പൊലിസെത്തി പൂജ തടഞ്ഞു
ബംഗാളിലെ അതിപുരാതന മസ്ജിദില്‍ പൂജ നടത്തി ഹിന്ദു സന്ന്യാസി.മഹാരാജ് ഹിരണ്മയി ഗോസാമി എന്ന സന്ന്യാസിയും ഇയാളുടെ സംഘവുമാണ് മാള്‍ഡ ജില്ലയിലെ അദിന പള്ളിയില്‍ പൂജ നടത്തിയത്.കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മാള്ഡക്ക് പുറത്തുനിന്നുള്ള മഹാരാജ് ഹിരണ്മയി ഗോസാമിയണ് പള്ളിയുടെ വളപ്പില്‍ അനുയായികള്‍ക്കൊപ്പം പൂജ നടത്തിയത്. വാര്‍ത്ത പ്രചരിച്ചതോടെ മുസ്ലിംകള് മാള്‍ഡ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പ്രദേശത്തെത്തിയ പൊലീസ് പൂജ നിര്‍ത്തിവെപ്പിച്ചു.
നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്ഐ) കീഴിലാണ് അദിന പള്ളി പ്രവര്‍ത്തിക്കുന്നത്. സംഭവത്തില്‍ എഎസ്ഐയുടെ പരാതിയില്‍ ഗോസാമിക്കെതിരെ കേസെടുത്തു.ഗോസാമിക്കും കൂട്ടുകാര്‍ക്കുമെതിരെ കടുത്ത നടപടിയെടുക്കണമെന്ന് ആള് ബംഗാള്‍ ഇമാം മുഅദ്ദിന് അസോസിയേഷന് ആന്‍ഡ് ചാരിറ്റബ്ള്‍ ട്രസ്റ്റ് സംസ്ഥാന സെക്രട്ടറി നിസാമുദ്ദീന്‍ ബിശ്വാസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. 1369 ല്‍ സുല്‍ത്താന്‍ സിക്കന്ദര്‍ ഷായാണ് അദിന പള്ളി നിര്‍മിച്ചത്. ഇതിനെ 'സലാമി ഗേറ്റ്' എന്നും വിളിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."