ചിരിയുടെ സൗന്ദര്യം കൂട്ടാനുള്ള ശസ്ത്രക്രിയക്കിടെ പ്രതിശ്രുത വരന്‍ മരിച്ചു
ചിരി നന്നാക്കാനുള്ള ശസ്ത്രക്രിയക്കിടെ പ്രതിശ്രുത വരന്‍ മരിച്ചു
ഹൈദരാബാദ്: ചിരി നന്നാക്കാനുള്ള ശസ്ത്രക്രിയക്കിടെ പ്രതിശ്രുത വരന്‍ മരിച്ചു. ഹൈദരാബാദിലാണ് സംഭവം. ലക്ഷ്മി നാരായണ വിന്‍ജം എന്ന 28കാരനാണ് വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടത്. ഹൈദരാബാദ് ജൂബിലി ഹില്‍സിലെ എഫ്.എം.എസ് ഇന്റര്‍നാഷനല്‍ ദന്തല്‍ ക്ലിനിക്കിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.
അനസ്‌തേഷ്യയിലെ പിഴവാണ് മരണകാരണമെന്ന് പിതാവ് രാമുലു വിന്‍ജം ആരോപിച്ചു. ശസ്ത്രക്രിയക്കിടെ മകന് ബോധക്ഷയമുണ്ടായതിനെ തുടര്‍ന്ന് ജീവനക്കാര്‍ വിളിച്ച് ക്ലിനിക്കിലേക്ക് വരാന്‍ പറഞ്ഞു. ഞങ്ങളെത്തി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ശാരീരിക പ്രയാസങ്ങളൊന്നുമില്ലാത്തതിനാല്‍ മകന്‍ ശസ്ത്രക്രിയയുടെ വിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ലെന്നും മരണത്തിന് ഉത്തരവാദികള്‍ ഡോക്ടര്‍മാരാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിന്റെ പരാതിയില്‍ ക്ലിനിക്കിനെതിരെ കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."