ബില്‍ഡ് ദി ടീം: ഐപിഎ സംരംഭക സംഗമം വേറിട്ടതായി
ദുബൈ: യുഎഇ മലയാളി ബിസിനസ് നെറ്റ്‌വര്‍ക്കായ ഇന്റര്‍നാഷണല്‍ പ്രമോട്ടേഴ്‌സ് അസോസിയേഷന്‍ (ഐപിഎ) 'ബില്‍ഡ് ദി ടീം' എന്ന പേരില്‍ സംരംഭക സംഗമം സംഘടിപ്പിച്ചു. ഐപിഎ ശൃംഖലയിലെ ഉപയോക്താക്കളെ പരസ്പരം അടുത്തറിയാനും ബിസിനസ് മേഖല കൂടുതല്‍ ഊര്ജിതപ്പെടുത്താനുമായായിരുന്
നൂറിലധികം സംരംഭകര്‍ പങ്കെടുത്ത പരിപാടി ഹോട്ട്പാക്ക് ഗ്‌ളോബല്‍ ഗ്രൂപ് എക്‌സിക്യൂട്ടീവ് ഡയറക്ടറും ഐപിഎ ചെയര്‍മാനുമായ സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ബോര്‍ഡ് അംഗം മുനീര്‍ അല്‍ വഫ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഷാഫി നെച്ചിക്കാട്ട് ആമുഖ പ്രഭാഷണം നടത്തി. ഫൗണ്ടര്‍ എ കെ ഫൈസല്‍, ഐപിഎ കോ ഫൗണ്ടര്‍ ഷാഫി അല്‍ മുര്‍ഷിദി, വൈസ് ചെയര്‍മാന്‍ റിയാസ് കില്‍ട്ടന്‍, ത്വല്‍ഹത്ത് ഫോറം ഗ്രൂപ്, ഐപിഎയുടെ മറ്റു ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ സംസാരിച്ചു.
ഐപിഎയിലെ വിവിധ ഗ്രൂപ്പുകളുടെ ചുമതല വഹിക്കുന്ന അബ്ദുല്‍ ലത്തീഫ്, അഡ്വ.ഹാഷിം പി അബൂബക്കര്‍, ഷാഫി നെച്ചിക്കാട്ട്, ലസിത് കായക്കല്‍, റഫീഖ് അല്‍ മായാര്‍, നദീര്‍ ചോലന്‍, റഫീഖ് സിയാന, ഷെഫീഖ് അവന്യു തുടങ്ങിയവര്‍ ഗ്രൂപ് അംഗങ്ങളെ സദസ്സിന് പരിചയപ്പെടുത്തി. ഉപയോക്താക്കളുടെ വിവിധ സംരംഭങ്ങളുടെ ലോഗോ പ്രകാശനങ്ങളും ചടങ്ങില്‍ നടന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന അംഗങ്ങളുടെ കുട്ടികളെയും സദസ്സിന് പരിചയപ്പെടുത്തി.
സംരംഭകര്‍ക്ക് പരസ്പരം സംവദിക്കാനും ബിസിനസ് അവസരങ്ങള്‍ കണ്ടെത്താനുമുള്ള വേദിയൊരുക്കാന്‍ സജീവമായി പ്രവര്‍ത്തിക്കുന്ന നെറ്റ്‌വര്‍ക്കാണ് ഇന്റര്‍നാഷണല്‍ പ്രമോട്ടേഴ്‌സ് അസോസിയേഷന്‍. സംരംഭകരെ പരിചയപ്പെടാനും അതുവഴി ബിസിനസുകള്‍ വിപുലപ്പെടുത്തുന്നതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കാനായാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് ചെയര്‍മാന്‍ സൈനുദ്ദീന്‍ ഹോട്ട്പാക്ക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."