സ്ഫോടക വസ്തുക്കള്ക്കെതിരായുള്ള ബോധവല്‍ക്കരണവുമായി പൊലിസിന്റെ ക്ലാസ്
കുന്നംകുളം: വിദ്യാര്ഥികള്ക്കിടിയല് സ്ഫോടക വസ്തുക്കള്ക്കെതിരായുള്ള ബോധവല്‍ക്കരണ പരിപാടിയുമായി ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് പൊലിസിന്റെ ക്ലസ്. കുന്നംകുളം മോഡല്‍ ബോയ്സ് സ്ക്കൂളില്‍ ഡി.വൈ.എസ്.പി കെ.കെ രവീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന പഠന ക്ലാസ് കുട്ടികള്‍ക്ക് വേറിട്ട അനുഭവമായിമാറി. നാടന്‍ ബോംബും അലക്ഷ്യമായി പൊതു സ്ഥലങ്ങളിലും മറ്റും ഉപേക്ഷിക്കപെടുകയോ നിക്ഷേപിക്കുകയോ ചെയ്ത സ്ഫോടക വസ്ഥുക്കള്‍ എങ്ങനെ തിരിച്ചറിയാമെന്നും ഇവ എങ്ങനെ നീക്കം ചെയ്യാമെന്നുമായിരുന്നു പഠന കളരിയുടെ പ്രധാന ലക്ഷ്യം. തീവ്രവാദത്തെ ഉന്മൂലനം ചെയ്യാന്‍ കുട്ടികളില്‍ ദേശീയ ബോധം സൃഷ്ടിക്കുകയും സ്ഫോടക വസ്ഥുക്കള്‍ കണ്ടെത്തി പ്രതിരോധിക്കാനുളള കര്‍മ്മ പരിപാടിയുടെ ഭാഗമായി പൊലിസ് ഹെഡ്കോര്‍ട്ടേഴ്സില്‍ നിന്നുമുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് പരിശീലന ക്ലാസ് സംഘടിപ്പിച്ചത്. ജില്ലയിലെ മുഴുവന്‍ സ്ക്കൂളുകളിലും ഇത്തരം പരിശീലന പരിപാടികള്‍ നടത്തുമെന്നു 15 ല്‍ പരം സ്ക്കൂളുകളില്‍ ഇതിനകം ക്ലാസുകള്‍ നടന്നതായും പരിപാടിക്ക് നേതൃത്വം നല്കുന്ന ഡി.വൈ.എസ്.പി കെ.കെ രവീന്ദ്രന് പറഞ്ഞു. ബോംബുകള്‍ കണ്ടെത്തുന്നതിനുള്ള വിവധ തരം ഡിറ്റക്ടറുകളും മാതൃകാ സ്ഫോടക ഉപകരണങ്ങളും പ്രദര്‍ശിപ്പിച്ചായിരുന്നു പരിശീലനം. സക്കൂള് ഹെഡ്മിസ്ട്രസ്സ് നസീമ പൊലിസ് ഓഫീസര്‍മാരായ കെ.ആര് രതീഷ്, ബിനോജ്, ബാബുരാജ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."