വാരണാസിയിലെ യുവാക്കളെക്കുറിച്ചുള്ള പ്രസ്താവന; രാഹുല്‍ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി
രാഹുല്‍ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ഉത്തര്‍പ്രദേശിലെ യുവാക്കളെ രാഹുല്‍ ഗാന്ധി മദ്യപാനികളായി ചിത്രീകരിച്ചെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു. സ്വബോധമില്ലാത്തവര്‍ തന്റെ മക്കളെ കുടിയന്മാരെന്ന് വിളിക്കുകയാണ്. യുവാക്കളോടുള്ള കോണ്‍ഗ്രസ് മനോഭാവമാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയിലൂടെ പുറത്തായതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഭാരത് ജോഡോ ന്യായ് യാത്രക്കിടെ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയില്‍ മദ്യപിച്ച് ലക്കുകെട്ട നിരവധി യുവാക്കളെ കണ്ടുവെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചത്.
ഇന്ത്യ സഖ്യം യുവജനങ്ങളെ ഭയക്കുന്നു.രാമക്ഷേത്രത്തെ രാഹുല്‍ ഗാന്ധി നിരന്തരം അപമാനിക്കുന്നുവെന്നും കാശിയുടെയും അയോധ്യയുടെയും പുതിയ രൂപം അവര്‍ ഇഷ്ടപ്പെടുന്നില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."