HOME
DETAILS

ധനമന്ത്രിയായി ദീര്‍ഘനാള്‍ തുടര്‍ന്നിട്ടും തോമസ് ഐസക്ക് ഒന്നും ചെയ്തില്ല; വിമര്‍ശനവുമായി ആന്റോ ആന്റണി

  
backup
February 24 2024 | 02:02 AM

anto-antony-against-thomas-isaac

പത്തനംതിട്ട: തോമസ് ഐസക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആന്റോ ആന്റണി എം.പി.ദീര്‍ഘകാലം ധനമന്ത്രിയായിരുന്നിട്ടും ഗൗരവമായ ഒരു കാര്യവും തോമസ് ഐസക് ചെയ്തില്ലെന്നായിരുന്നു വിമര്‍ശനം. ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നില്ലെങ്കിലും നിയുക്ത യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി എംപി പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഇതിനിടെയായിരുന്നു നിയുക്ത എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്കിനെതിരായ വിമര്‍ശനം.

ശബരിമല വിഷയം ഇക്കുറിയും മണ്ഡലത്തില്‍ ചര്‍ച്ചയാകുമെന്നും ആന്റോ ആന്റണി എംപി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ശബരിമല അയ്യപ്പഭക്തരാരും ഇക്കുറി ഇടതുമുന്നണിക്ക് വേണ്ടി വോട്ട് ചെയ്യില്ല. ശബരിമല തീര്‍ത്ഥാടനം ദുസ്സഹമാക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നു. ഇക്കുറിയും പത്തനംതിട്ടയില്‍ യുഡിഎഫിന് വിജയം ഉറപ്പാണ്. ഭൂരിപക്ഷ ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണ യുഡിഎഫിനുണ്ടെന്നും ആന്റോ ആന്റണി പറഞ്ഞു.

മൂന്നുതവണ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും എടുത്തു പറയത്തക്ക ഒരു വികസന പ്രവര്‍ത്തനവും അന്റോ ആന്റണി എംപിക്ക് നടത്താന്‍ കഴിഞ്ഞില്ലെന്ന് എല്‍ഡിഎഫ് വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയും ആന്റോ ആന്റണി എംപി നല്‍കുന്നുണ്ട്. തന്റെ വികസന പ്രവര്‍ത്തനം ജനങ്ങള്‍ക്കറിയാം എന്നായിരുന്നു പ്രതികരണം.

anto antony against thomas isaac



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  25 days ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  25 days ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  25 days ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  25 days ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  25 days ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  25 days ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  25 days ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  25 days ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  25 days ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  25 days ago