ചോദ്യപേപ്പര്‍ ചോര്‍ച്ച; പൊലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷ റദ്ദാക്കി; ആറ് മാസത്തിനുള്ളില്‍ പുന:പരീക്ഷ
ചോദ്യപേപ്പര്‍ ചോര്‍ച്ച; പൊലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷ റദ്ദാക്കി; ആറ് മാസത്തിനുള്ളില്‍ പുന:പരീക്ഷ
ലഖ്നൗ: ചോദ്യപേപ്പര്‍ ചോര്‍ന്നെന്നാരോപിച്ച് വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ യുപി പൊലിസ് കോണ്‍സ്റ്റബിള്‍ പരിക്ഷ റദ്ദാക്കി. പരീക്ഷ റദ്ദാക്കിയതായും 6 മാസത്തിനുള്ളില്‍ വീണ്ടും പരീക്ഷ നടത്തുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
ഈ മാസം 17, 18 തിയതികളിലായി നടന്ന പരീക്ഷയില്‍ 50 ലക്ഷത്തോളം ഉദ്യാഗാര്‍ഥികളാണ് പങ്കെടുത്തത്. 60,224 ഒഴിവുകളാണ് ആകെയുള്ളത്.
അഞ്ച് ഷിഫ്റ്റുകളിലായി നടന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി ആരോപിച്ച് ഉദ്യോഗാര്‍ഥികള്‍ യുപി പബ്ലിക് സര്‍വീസ് കമീഷന് ഓഫീസിന്റെ മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. പരീക്ഷകളുടെ പവിത്രത നിലനിര്‍ത്തുന്നതില്‍ ഒരു വിട്ടുവീഴ്ചയുമില്ല. യുവാക്കളുടെ കഠിനാദ്ധ്വാനത്തോട് ഉദാസീനത കാണിച്ചവരോട് ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ല. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."