HOME
DETAILS

ഗാന്ധിജിയുടേയും അംബേദ്കറിന്റെയും ചിത്രത്തോടൊപ്പം സരസ്വതി ദേവിയുടെ ചിത്രം വെക്കാന്‍ അനുവദിച്ചില്ല;രാജസ്ഥാനില്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

  
backup
February 25 2024 | 11:02 AM

rajasthan-teacher-suspended-for-disrespecting-goddess-saraswati

ഗാന്ധിജിയുടേയും അംബേദ്കറിന്റെയും ചിത്രത്തോടൊപ്പം സരസ്വതി ദേവിയുടെ ചിത്രം വെക്കാന്‍ അനുവദിച്ചില്ല;രാജസ്ഥാനില്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

ജയ്പൂര്‍: സരസ്വതി ദേവിയെ അപമാനിച്ചെന്നും ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് രാജസ്ഥാനില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. രാജസ്ഥാനിലെ ബാരന്‍ ജില്ലയിലെ സ്‌കൂളധ്യാപികയായ ഹേമലത ബൈര്‍വയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നടപടിയെടുത്ത വിവരം വിദ്യാഭ്യാസമന്ത്രി മദന്‍ ദിലാവാര്‍ തന്നെയാണ് പൊതുചടങ്ങില്‍ വച്ച് അറിയിച്ചത്.

സ്‌കൂളില്‍ റിപ്പബ്ലിക് ദിന ചടങ്ങില്‍ സരസ്വതി ദേവിയുടെ ചിത്രം വേദിയില്‍ വച്ചതുമായി ബന്ധപ്പെട്ട് അധ്യാപികയുമായി തര്‍ക്കമുണ്ടായിരുന്നു. മഹാത്മ ഗാന്ധി, അംബേദ്കര്‍ തുടങ്ങിയ രാഷ്ട്രനേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പം സരസ്വതി ദേവിയുടെ ചിത്രംകൂടി വേദിയില്‍ വെക്കണമെന്നുള്ള ചിലരുടെ ആവശ്യം അധ്യാപിക അംഗീകരിച്ചില്ല. സ്‌കൂളിനും വിദ്യാഭ്യാസത്തിനും വേണ്ടി സരസ്വതിദേവി ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞാണ് അധ്യാപിക ആവശ്യം നിരസിച്ചത്.

എന്നാല്‍ സരസ്വതി ദേവിയുടെ ചിത്രം വെയ്ക്കാന്‍ അനുവദിച്ച് ആഘോഷ വേളയില്‍ അധ്യാപിക ഒരു വിവാദം ഒഴിവാക്കാനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത് എന്നാണ് ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ പറഞ്ഞത്. അതിന് പകരം മതവികാരം വ്രണപ്പെടുത്താനാണ് അവര്‍ ശ്രമിച്ചത്. ഈ സംഭവത്തിന്റെ അന്വേഷമാണ് ഇപ്പോള്‍ സസ്!പെന്‍ഷനില്‍ കലാശിച്ചതെന്ന് ജില്ലാ എലിമെന്ററി വിദ്യാഭ്യാസ ഡയറക്ടര്‍ പിയൂഷ് കുമാര്‍ ശര്‍മ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  25 days ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  25 days ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  25 days ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  25 days ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  25 days ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  25 days ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  25 days ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  25 days ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  25 days ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  25 days ago