ഡീപ്പ് ഫേക്ക് വീഡിയോകള്‍ തടയണം; ഹെല്‍പ്പലൈന്‍ തുടങ്ങാന്‍ വാട്‌സാപ്പ്
ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍, ഡീപ്പ് ഫേക്ക് എന്നിവ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രതിരോധം ഒരുക്കാന്‍ പദ്ധതികളുമായി വാട്‌സാപ്പ്. മിസ് ഇന്‍ഫര്‍മേഷന്‍ കോമ്പാക്റ്റ് അലയന്‍സുമായി സഹകരിച്ചാണ് വാട്‌സാപ്പിന്റെ നീക്കം.തെരെഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് വ്യാജസന്ദേശങ്ങളുടെ കുത്തൊഴുക്കുണ്ടാകും എന്ന കണ്ടെത്തലുകളുടേയും റിപ്പോട്ടുകളുടേയും അടിസ്ഥാനത്തിലാണ് വാട്‌സാപ്പിന്റെ നടപടി.
ഡീപ്പ് ഫേക്കുകളേയും വ്യാജ വാര്‍ത്തകളേയും നേരിടാനുള്ള വാട്‌സാപ്പിന്റെ ഹെല്‍പ്പ് ലൈന്‍ മാര്‍ച്ച് മുതല്‍ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് റിപ്പോര്‍ട്ട്.രാജ്യത്തെ ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് ചാറ്റ്‌ബോട്ട് വഴി ഈ ഹെല്‍പ്പ് ലൈനിലേക്ക് പ്രവേശനം ലഭിക്കും.വാട്‌സ്ആപ്പ് വഴി നേരിട്ട് ഡീപ്‌ഫേക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വ്യക്തികളെ ഹെല്‍പ്പ് ലൈന്‍ പ്രാപ്തരാക്കും. ഇങ്ങനെ സംശയമുള്ള വീഡിയോകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ എം.സി.എയുടെ 'ഡീപ്‌ഫേക്ക് അനാലിസിസ് യൂണിറ്റ്' വീഡിയോ പരിശോധിക്കും. തുടര്‍ന്ന് മുന്നറിയിപ്പ് നല്‍കുന്നതാണ് രീതി.
എന്നാല്‍ ചാറ്റ്‌ബോട്ട്/ഹെല്‍പ്പ്‌ലൈനിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വാട്‌സ്ആപ്പ് പങ്കുവെക്കുന്നില്ല. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, തുടങ്ങിയ ഭാഷകളില്‍ സേവനം ലഭിക്കും. വൈകാതെ മലയാളം ഉള്‍പ്പെടെയുള്ള മറ്റ് പ്രാദേശിക ഭാഷകളിലും ലഭ്യമായേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."