ഗഗന്യാന് ദൗത്യം നയിക്കാന്‍ പ്രശാന്ത് ബാലകൃഷ്ണന് നായര്‍; നാലംഗ സംഘത്തെ പ്രഖ്യാപിച്ചു
ഗഗന്യാന് ദൗത്യം നയിക്കാന്‍ പ്രശാന്ത് ബാലകൃഷ്ണന് നായര്‍; നാലംഗ സംഘത്തെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗന്യാന് വേണ്ടിയിലുള്ള ബഹിരാകാശ സഞ്ചാരികളുടെ പേര് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. എയര്‍ഫോഴ്സിലെ ഗ്രൂപ്പ് ക്യാപ്റ്റന്മാരായ മലയാളി പ്രശാന്ത് ബാലകൃഷ്ണന് നായര്‍, അജിത് കൃഷ്ണന്, അംഗത് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാന്‍ശു ശുക്ല എന്നിവരെയാണ് വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ നടന്ന ചടങ്ങില്‍ വേദിയിലെത്തിച്ചത്. ഇതില്‍ മൂന്നുപേരാണ് ഗഗന്യാന് പേടകത്തിലേറി ബഹിരാകാശത്തേക്ക് പോകുക. ഇവരുടെ പരിശീലനം പൂര്‍ത്തിയായി. ഗഗന്യാന് യാത്രക്കുള്ള സംഘത്തെ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണനായിരിക്കും നയിക്കുക.
പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണന് നായര്‍ 1999ലാണ് വ്യോമസേനയില്‍ ചേരുന്നത്. ഇപ്പോള്‍ വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനാണ്. ഇന്ത്യയുടെ മനുഷ്യനെ വഹിച്ചുള്ള ആദ്യ ബഹിരാകാശ ദൗത്യത്തിന്റെ തലവന്‍ മലയാളിയാണെന്നത് കേരളത്തിനിത് അഭിമാനനിമിഷമായി മാറി.
ദൗത്യത്തിനായി 2019ല്‍ വ്യോമസേനയിലെ നാലു പൈലറ്റുമാരെ തിരഞ്ഞെടുത്ത് റഷ്യയിലേക്ക് പരിശീലനത്തിനായി അയച്ചിരുന്നു. ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികളെ മൂന്ന് ദിവസത്തേക്ക് 400 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ച ശേഷം ഭൂമിയില്‍ തിരികെയെത്തിക്കുന്നതാണ് ഗഗന്യാന് ദൗത്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."