HOME
DETAILS

മാസ്റ്റര്‍ ബ്രെയിന്‍

  
backup
March 03 2024 | 00:03 AM

master-brain

രാഷ്ട്രീയ കൊലപാതകക്കേസുകളിലൊന്നു മാത്രമായി ടി.പി ചന്ദ്രശേഖരന്റേത് മാറിയില്ലെങ്കില്‍ അതില്‍ കെ.കെ രമയുടെ പോരാട്ടത്തിന്റെ വീറുണ്ട്. നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുണ്ട്. 2012 മെയ് നാലിന് രാത്രി 10ന് വടകര വള്ളിക്കാട് പള്ളിക്ക് സമീപം ബൈക്കില്‍ കാറിടിച്ച് ടി.പിയെ തള്ളിയിട്ട് 51 വെട്ടില്‍ തലച്ചോറ് നടുറോട്ടില്‍ പൂക്കുല പോലെ ചിതറിച്ച ഏഴു പ്രതികളും വെറും വാടകക്കാര്‍ മാത്രമാണെന്നും യഥാര്‍ഥ കൊലയാളികള്‍ ഇത് ആസൂത്രണം ചെയ്ത സി.പി.എം നേതാക്കളാണെന്നും കോടതിയെ ബോധ്യപ്പെടുത്താനായതോടെയാണ് ടി.പിയുടേത് നിയമപ്പോരാട്ടത്തിന്റെ ചരിത്രത്തിലെ രജതരേഖയായി മാറുന്നത്.


ഇല്ല, ടി.പിക്ക് ഇനിയും പൂര്‍ണ നീതി കിട്ടിയിട്ടില്ല. ഗൂഢാലോചനക്കാരില്‍ പ്രധാനികള്‍ ഇനിയും പുറത്തുതന്നെയാണ്. അവരെ കൂടി നിയമ പ്രക്രിയയുടെ പരിധിയില്‍ കൊണ്ടുവന്നു ശിക്ഷിക്കുന്നതുവരെ വിശ്രമമില്ലെന്ന് കെ.കെ രമ പറയുന്നു. കൊലയാളികളത്രയും കണ്ണൂര്‍ ജില്ലക്കാരാണ്. അവര്‍ ഒളിച്ചു താമസിച്ചത് സി.പി.എം പാര്‍ട്ടി ഗ്രാമമായ മുടക്കോഴി മലയിലാണ്. അവരുടെ കേസ് നടത്തുന്നത് സി.പി.എമ്മാണ്. ഗൂഢാലോചനക്കാര്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പാര്‍ട്ടി നേതാക്കളാണ്. രണ്ടു ജില്ലകളിലെ നേതാക്കള്‍ ഗൂഢാലോചന നടത്തി ടി.പിയെ പോലെ ഒരാളെ കൊല്ലണമെങ്കില്‍ അത് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അറിയാതെ പറ്റില്ലെന്ന് തിരിയാത്തവരാരുമില്ല. രണ്ടു പേരെ കൂടി ഗൂഢാലോചനക്കേസില്‍ ശിക്ഷിക്കാനായി. ഒരാള്‍ ഒഞ്ചിയത്ത് ഞങ്ങളുടെ ഇടവലക്കാരന്‍. മറ്റേയാള്‍ പാനൂരിലെ പാര്‍ട്ടി നേതാവ്. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ ഒഴിവായത് സാങ്കേതികതയുടെ പേരില്‍ മാത്രം.


കൊല നടന്ന ഉടനെ പ്രതികരിച്ച പിണറായി വിജയന്‍ അതില്‍ ഇസ്‌ലാമിക തീവ്രവാദികളെ കണ്ടു. കൈരളി ചാനലില്‍ ഇസ്‌ലാമിക തീവ്രവാദികളുടെ കൊലപാതകങ്ങളെ കുറിച്ച് ചര്‍ച്ച നടത്തി. അപ്പോഴൊന്നും കൊലയാളികള്‍ സഞ്ചരിച്ച ഇന്നോവ കാറും അതിലെ മാഷാ അല്ലയും കണ്ടുപിടിച്ചിട്ടില്ലെന്നോര്‍ക്കണം‐-രമ പറയുന്നു.


സി.പി.എം കുടുംബത്തിലെ ഏത് പെണ്‍കുട്ടിയെയും പോലെ കെ.കെ രമ സ്‌കൂളിലും കോളജിലും എസ്.എഫ്.ഐക്കാരിയാവുകയും സഹകരണത്തില്‍ ഡിപ്ലോമ നേടി പാര്‍ട്ടിക്ക് ഭരണമുള്ള ബാങ്കില്‍ ജീവനക്കാരിയാവുകയും ചെയ്തതാണ്. പാര്‍ട്ടി ഗ്രാമമായ ഒഞ്ചിയത്തെ സജീവ പ്രവര്‍ത്തകനായ ടി.പി ചന്ദ്രശേഖരനെ വിവാഹം ചെയ്ത് സ്വസ്ഥം ഗൃഹഭരണവുമായി ഒതുങ്ങിക്കൂടാന്‍ ശ്രമിച്ചതുമാണ്. പക്ഷെ എം.എം മണി നിയമസഭയില്‍ പറഞ്ഞതുപോലെ വിധവയാകാനായിരുന്നു വിധി. ജീവിതത്തെ മുച്ചൂടും മാറ്റിമറിച്ചത് ടി.പിയുടെ കൊലപാതകമാണ്. ഡി.വൈ.എഫ്.ഐയുടെ ജില്ലാ പ്രസിഡന്റായിരുന്ന ടി.പി ചന്ദ്രശേഖരന്‍ ഒഞ്ചിയം മേഖലയിലെ സി.പി.എമ്മിന്റെ ജനകീയ മുഖമായിരുന്നു. പാര്‍ട്ടിയിലെ പിണറായി-‐വി.എസ് വിഭാഗീയതക്ക് ആശയപരമായ അടിത്തറയുണ്ടെന്ന് കരുതി വി.എസിനൊപ്പം നിലയുറപ്പിച്ച ചന്ദ്രശേഖരന് പിന്നീട് പുതിയ പാര്‍ട്ടി രൂപവല്‍ക്കരിക്കേണ്ടി വന്നു. കാര്യങ്ങള്‍ മാറി വരുമെന്നും പുതിയ പാര്‍ട്ടി വേണ്ടെന്നും രമ ഉപദേശിക്കാതിരുന്നിട്ടില്ല. സി.പി.എം ബാലുശ്ശേരി ഏരിയാ കമ്മിറ്റി സെക്രട്ടറിയും നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.കെ മാധവന്റെ മകള്‍ക്ക് അങ്ങനെയേ ചിന്തിക്കാനാകുമായിരുന്നുള്ളൂ. ഗുരുവായൂരപ്പന്‍ കോളജിലും മലബാര്‍ ക്രിസ്ത്യന്‍ കോളജിലും പഠിക്കുമ്പോള്‍ എസ്.എഫ്.ഐയുടെ പ്രവര്‍ത്തകയായിരുന്ന രമ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നിട്ടുണ്ട്. 1994ല്‍ കല്യാണത്തിന് മുമ്പെ തന്നെ പരസ്പരം കണ്ടിട്ടുണ്ടെങ്കിലും ചന്ദ്രശേഖരനുമായുള്ള വിവാഹം പാര്‍ട്ടി അറിഞ്ഞുകൊണ്ട് നടത്തിയതായിരുന്നു. ചന്ദ്രശേഖരന്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയപ്പോഴും കെ.കെ മാധവന്‍ പാര്‍ട്ടിയില്‍ ഉറച്ചുനിന്നു. പക്ഷെ അറ്റം വളഞ്ഞ വാളുകള്‍ കൊണ്ടുള്ള വെട്ടേറ്റ് ചിതറിത്തെറിച്ചതില്‍ നിന്ന് ഡോക്ടര്‍മാര്‍ പണിപ്പെട്ട് രൂപപ്പെടുത്തിയ ടി.പിയുടെ മുഖം കാണേണ്ടിവന്നതോടെ അവിടെ നില്‍ക്കാനായില്ല.


ചന്ദ്രശേഖരനെ കൊന്നാല്‍ ആര്‍.എം.പിയെ ഇല്ലാതാക്കാമെന്നാണ് സി.പി.എം നേതാക്കള്‍ കരുതിയതെങ്കില്‍ അത് തെറ്റെന്ന് ബോധ്യപ്പെടുത്താന്‍ കണ്ണകിയെ പോലെ ശപഥം ചെയ്തിറങ്ങിയതാണ് രമ. 2021ലെ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് ജയിച്ച് നിയമസഭയിലെത്തുമ്പോള്‍ ചരിത്രത്തിലാദ്യമായി രണ്ടാമൂഴം നേടാനായ ആഹ്ലാദം സി.പി.എമ്മിന് ആവിയായിപ്പോയി. പിണറായി വിജയനടക്കമുള്ള നേതാക്കളുടെ മുഖത്തുനോക്കി വെല്ലുവിളിക്കാന്‍ തന്നെയാണ് അതിനുള്ള അവകാശാധികാരങ്ങളുമായി രമ നിയമസഭയിലെത്തിയത്.


ടി.പിക്ക് നേരെ പ്രയോഗിച്ച വാക്കുകളിലൊന്നായ 'കുലംകുത്തി'യെ ബജറ്റ് ചര്‍ച്ചയില്‍ ഇടതുപക്ഷത്തിന് നേരെ തിരിച്ചുവച്ചു രമ. സ്വാശ്രയ കോളജു സമരത്തിന്റെ പേരില്‍ നിങ്ങള്‍ സൃഷ്ടിച്ച രക്തസാക്ഷികള്‍ നിങ്ങളെ നോക്കി കുലംകുത്തികള്‍ എന്ന് വിളിക്കുമെന്നായിരുന്നു രമയുടെ പരാമര്‍ശം.


നിയമസഭയിലെ സംഘര്‍ഷത്തിനിടെ രമയുടെ കൈക്ക് പരുക്കേറ്റതും പ്ലാസ്റ്ററിട്ടതും വലിയ ചര്‍ച്ചയായിരുന്നു. നിയമസഭയില്‍ വാച്ച് ആൻഡ് വാര്‍ഡുമായി ഉന്തും തള്ളിനുമിടെ കൈക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് പ്ലാസ്റ്ററിട്ടതിനെ വ്യാജമെന്ന് പരിഹസിച്ച ദേശാഭിമാനിക്കും സച്ചിന്‍ദേവിനുമെതിരേ മാനനഷ്ടക്കേസ് കൊടുത്തിട്ടുണ്ട്. വിധവയായത് അവരുടെ വിധിയെന്നും അതിന് ഞങ്ങള്‍ ഉത്തരവാദികളല്ലെന്നുമുള്ള എം.എം മണിയുടെ നിയമസഭയിലെ പരാമര്‍ശം ആരുടെ വിധി എന്ന ചോദ്യം ഉയര്‍ത്തി.


ദൈവ വിശ്വാസിയല്ലെങ്കിലും ടി.പി എന്നും കൂടെയുണ്ടെന്ന തോന്നല്‍ തന്നെയാണ് തന്നെ നയിക്കുന്നതെന്ന് രമ പറയുന്നു. നല്ല പൊതുപ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല ടി.പി, നല്ല ഭര്‍ത്താവുമായിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ മകനെ നീന്തലും സൈക്കിള്‍ ചവിട്ടലുമൊക്കെ പഠിപ്പിച്ചു. മകന്‍ പ്ലസ് ടുവിന് പഠിക്കുമ്പോഴായതിനാല്‍ അവനെ സംഭവം വല്ലാതെ ഉലച്ചു. പ്രതികാരം ചെയ്യണമെന്നായിരുന്നു അവന്റെ മനസ്സു നിറയെ. അതില്‍ നിന്ന് പിന്തിരിപ്പിച്ച് പഠനം തുടരാന്‍ കഴിഞ്ഞു. ഇപ്പോള്‍ എൻജിനീയറിങ് പൂര്‍ത്തിയാക്കി മുംബൈയില്‍ ജോലി ചെയ്യുകയാണ്.
വടകരയിലേക്ക് വരുമ്പോള്‍ ഒഞ്ചിയത്തെത്തുമ്പോഴെങ്കിലും ശൈലജ ടീച്ചര്‍ക്ക് ടി.പിയെ അഭിമുഖീകരിക്കാതെയിരിക്കാൻ ആവില്ലെന്ന് രമ പറയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരായ അഞ്ചുപേര്‍ മരിച്ചു

Kerala
  •  2 months ago
No Image

ലോകത്തിലെ ഏറ്റവും വലിയ എയർ ഹബ്ബിനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

നെയ്യാറ്റിന്‍കരയില്‍ പത്തുവയസുകാരനെ കാണാതായെന്ന് പരാതി

Kerala
  •  2 months ago
No Image

സഊദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-22-10-2024

PSC/UPSC
  •  2 months ago
No Image

ഇസ്റാഈല്‍ നാവിക താവളങ്ങളിലും വടക്കന്‍ മേഖലകളിലും ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം; ടെല്‍ അവീവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

International
  •  2 months ago
No Image

ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ യുകെജി വിദ്യാര്‍ഥി ബെഞ്ചില്‍ നിന്ന് വീണു; ചികിത്സയില്‍ വീഴ്ച്ച; രണ്ട് ലക്ഷം പിഴ നല്‍കാന്‍ ഉത്തരവ്

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago