എസി മാത്രം പോരാ.. വേനല്‍ ചൂടില്‍ ശരീരം തണുപ്പിക്കും ഈ ഭക്ഷണങ്ങള്‍
എസി മാത്രം പോരാ.. വേനല്‍ ചൂടില്‍ ശരീരം തണുപ്പിക്കും ഈ ഭക്ഷണങ്ങള്‍
വേനല്‍കാലം ആരംഭിക്കും മുന്‍പ് തന്നെ കടുത്ത ചൂടാണ് കേരളത്തില്‍ അനുഭവപ്പെടുന്നത്. റൂമില്‍ എ.സി വച്ചും പലതവണ കുളിച്ചുമൊക്കെയാണ് പലരും കഠിനമായ ചൂടില്‍ നിന്നും രക്ഷനേടാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇത് മാത്രം മതിയാവില്ല. ചൂടിനെതിരെ പൊരുതാന്‍ ശരീരത്തിനാവശ്യമായ ഭക്ഷണങ്ങളും കൂടെ നല്‍കിയേ തീരൂ.. ജലാംശം നിലനിര്‍ത്തുന്നതും ശരീരം തണുപ്പിക്കുന്നതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഉഷ്ണതരംഗത്തിന്റെ സമയത്ത് ശരീരത്തെ തണുപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗങ്ങളാണ്. തണുത്ത പാനീയങ്ങളും ഐസ്‌ക്രീമുമെല്ലാം തണുപ്പിക്കുന്നതായി തോന്നുമെങ്കിലും, അവ അങ്ങനെയല്ല. പകരം, അവ നിങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. നിങ്ങളെ തണുപ്പിക്കുകയും ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്ന ഭക്ഷണങ്ങളുടെ പട്ടിക ഇതാ..
1.കക്കിരി
കുക്കുമ്പര്‍ തല്‍ക്ഷണം ശരീരത്തില്‍ ജലാംശം നല്‍കുകയും ശരീരത്തിലെ ചൂട് കുറയ്ക്കുകയും ചെയ്യുന്നു. ഇവ സാലഡായി കഴിക്കുകയോ ഇഞ്ചിയും നാരങ്ങാനീരും ചേര്‍ത്ത് ജ്യൂസാക്കി കുടിക്കുകയോ ചെയ്യുന്നത് ഉത്തമമാണ്.
- തണ്ണിമത്തന്‍
വേനല്‍കാലത്ത് ഏറെ വിറ്റുപോകുന്ന ഒരു ഫലമാണ് തണ്ണിമത്തന്‍. വേനല്‍ക്കാലത്ത് കൂടെക്കൂട്ടാവുന്ന മികച്ച കൂട്ടാളിയാണിത്. ഇവയിലെ ജലാംശം മാത്രമല്ല, വൈറ്റമിന്‍ ബി, മഗ്‌നീഷ്യം, പൊട്ടാസ്യം, ഫൈബര്‍ എന്നിവ ശരീരത്തെ ഉത്തേജിപ്പിക്കുന്നു.
- ഇലക്കറികള്‍
പച്ച ഇലക്കറികളില്‍ ഉയര്‍ന്ന പോഷകമൂല്യവും കാല്‍സ്യവും അടങ്ങിയിട്ടുണ്ട്, ഇവ ശരീരത്തിന് നല്ല തണുപ്പ് നല്‍കുന്നു.സ്മൂത്തികളിലോ സലാഡുകളിലോ സൈഡ് ഡിഷായോ ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്താം.
- മോര്
കാലങ്ങളായി വേനല്‍ക്കാലത്തെ പാനീയമായി ഉപയോഗിച്ച് വരുന്ന ഒന്നാണ് മോര്. ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ മാത്രമല്ല, ദഹനത്തിനും ഗുണം ചെയ്യും. വറുത്ത ജീരകവും മല്ലിയിലയും കുറച്ച് ഇഞ്ചിയും ചേര്‍ത്ത് കഴിക്കുന്നത് ഉത്തമം.
- മാമ്പഴം
ശരീരത്തിലെ ചൂട് കുറയ്ക്കുന്നതിനുള്ള മികച്ച ബദലാണ് പഴങ്ങളുടെ രാജാവായ മാമ്പഴം. മാമ്പഴം ദഹനത്തിനും താപാഘാതത്തെ സുഖപ്പെടുത്തുന്നതിനും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും ഉത്തമമാണ്.
- നാരങ്ങ
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും നിങ്ങളുടെ ഭക്ഷണത്തില്‍ വിറ്റാമിന്‍ സി ആരോഗ്യകരമായ അളവില്‍ ചേര്‍ക്കുകയും ചെയ്യുന്ന ഒന്നാണ് നാരങ്ങ. നാരങ്ങാവെള്ളം ഉണ്ടാക്കി കുടിക്കുകയോ ജ്യൂസുകളിലോ സലാഡുകളിലോ ചേര്‍ത്തും നാരങ്ങ നിങ്ങളുടെ ശരീരത്തിലെത്തിക്കാവുന്നതാണ്.
- മത്സ്യം
മാസം ഒഴിവാക്കി പകരം മത്സ്യത്തിലേക്ക് തിരിയുന്നതാണ് വേനല്‍ക്കാലത്ത് നല്ലത്. ഇത് നിങ്ങളുടെ ശരീരത്തിലെ പ്രോട്ടീന്‍ വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു.മാത്രമല്ല നല്ല ഫാറ്റി ആസിഡുകളാല്‍ സമ്പന്നമാണ് മത്സ്യം
- അവോക്കാഡോ
ഉയര്‍ന്ന അളവിലുള്ള മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ അവോക്കാഡോയില്‍ അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ ചൂടും വിഷവസ്തുക്കളും നീക്കം ചെയ്യാന്‍ സഹായിക്കുന്നു. അവ എളുപ്പത്തില്‍ ദഹിപ്പിക്കപ്പെടുന്നു, അതിനാല്‍ അവയെ ദഹിപ്പിക്കാന്‍ നിങ്ങളുടെ ശരീരത്തിന് കൂടുതല്‍ ചൂട് സൃഷ്ടിക്കേണ്ടതില്ല.
- നാളികേരം
തേങ്ങാവെള്ളത്തില്‍ ഇലക്‌ട്രോലൈറ്റുകള്‍ നിറഞ്ഞിരിക്കുന്നു, ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും തണുപ്പിക്കാനും സഹായിക്കുന്നു. അവശ്യ ഇലക്‌ട്രോലൈറ്റുകളാല്‍ സമ്പുഷ്ടമായ ഈ പവര്‍ ഡ്രിങ്ക് വേനല്‍ക്കാലത്ത് ചൂടിനെ മറികടക്കാന്‍ സഹായിക്കുന്നു, ദിവസം മുഴുവന്‍ നിങ്ങളെ ഊര്‍ജ്ജസ്വലരായി നിലനിര്‍ത്തുന്നു.
- പുതിന
പുതിനയും നാരങ്ങാനീരും ചേര്‍ന്നാല്‍ വേനല്‍ക്കാലത്ത് ഉന്മേഷദായകമായ ഒരു പാനിയം ഉണ്ടാക്കാം. ശരീരത്തിലെ ചൂട് കൂട്ടാതെ ദഹനത്തിന് പുതിന സഹായിക്കും. ഇത് ഓക്കാനം, തലവേദന എന്നിവ ഒഴിവാക്കുകയും വിഷാദം, ക്ഷീണം എന്നിവ ഒഴിവാക്കുകയും ചെയ്യുന്നു. പുതിനയില ഉപയോഗിച്ച് ചായ ഉണ്ടാക്കുന്നത് ശരീര താപനില കുറയ്ക്കാന്‍ സഹായിക്കും.
വേനല്‍ക്കാലത്ത് ഭക്ഷ്യവിഷബാധ സാധ്യത കൂടുതലായതിനാല്‍ ഭക്ഷണം ഫ്രഷ് ആയി കഴിക്കാന്‍ ശ്രദ്ധിക്കണം. വേനല്‍ക്കാലത്ത് എരിവും ഉപ്പും കൂടിയ ഭക്ഷണം ഒഴിവാക്കണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."