HOME
DETAILS

ചൂടിന് കുറവുണ്ടാകില്ല; ഇന്നും നാളെയും പൊള്ളും, ആറ് ജില്ലകളിൽ മുന്നറിയിപ്പ്

  
backup
March 04, 2024 | 4:08 AM

kerala-climate-temperature-will-high-alert-in-six-districts

ചൂടിന് കുറവുണ്ടാകില്ല; ഇന്നും നാളെയും പൊള്ളും, ആറ് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ആറ് ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, കോട്ടയം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് താപനില ഉയരുക. ഈ ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പ് നൽകി.

കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ,കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും വർധിക്കാൻ സാധ്യതയുണ്ട്. ഈ ജില്ലകളിൽ സാധാരണയെക്കാൾ 2 മുതൽ 4 °C വരെ ചൂട് കൂടാനാണ് സാധ്യത. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദേശം നൽകി.

ഉയർന്ന അന്തരീക്ഷ ആർദ്രത കാരണം മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കാണ് സാധ്യത. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായേക്കും. ഫെബ്രുവരി മാസത്തിൽ ആരംഭിച്ച കഠിനചൂട് മാർച്ച് മാസത്തിലും തുടരുമെന്നാണ് സൂചനകൾ. ആശ്വാസമേകാൻ വേനൽ മഴ എത്തുമോ എന്ന സാധ്യത ഇതുവരെ പ്രവചിക്കപ്പെട്ടിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും ആത്മഹത്യ; എസ്.ഐ.ആര്‍ ജോലി സമ്മര്‍ദം; വിവാഹ തലേന്ന് ബിഎല്‍ഒ ജീവനൊടുക്കി

National
  •  2 days ago
No Image

പെൻഷൻ തുക തട്ടിയെടുക്കാൻ മരിച്ച അമ്മയായി മകൻ വേഷമിട്ടത് 3 വർഷത്തോളം; മ‍ൃതദേഹം അലക്കുമുറിയിൽ ഒളിപ്പിച്ച നിലയിൽ

International
  •  2 days ago
No Image

ദുബൈയിൽ 'നഷ്ടപ്പെട്ട വസ്തുക്കൾ' കൈകാര്യം ചെയ്യാൻ പുതിയ നിയമം; കണ്ടെത്തുന്നവർക്ക് പ്രതിഫലം, നിയമലംഘകർക്ക് വൻ പിഴ

uae
  •  2 days ago
No Image

എസ്.ഐ.ആര്‍; ഫോം ഡിജിറ്റൈസേഷന്‍ ഒരു കോടി പിന്നിട്ടു

Kerala
  •  2 days ago
No Image

പരീക്ഷയിൽ ‍മാർക്ക് കുറഞ്ഞതിന് വീട്ടുകാർ വഴക്ക് പറഞ്ഞു; സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി പത്താംക്ലാസുകാരി ജീവനൊടുക്കി

National
  •  2 days ago
No Image

ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപികമാരുടെ കൊടും ക്രൂരത; നാലു വയസ്സുകാരനെ വസ്ത്രം അഴിച്ച് മരത്തിൽ കെട്ടിത്തൂക്കി 

National
  •  2 days ago
No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം; യുപിയില്‍ ആത്മഹത്യക്ക് ശ്രമിച്ച ബിഎല്‍ഒ മരിച്ചു

National
  •  2 days ago
No Image

കരുളായിയിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവിന് പരുക്ക്

Kerala
  •  2 days ago
No Image

വർണ്ണവിവേചനത്തിൻ്റെ പിച്ചിൽ നിന്ന് ക്രിക്കറ്റിൻ്റെ കൊടുമുടിയിലേക്ക്; ടെംബ ബവുമ, ഇതിഹാസത്തിന്റെ അതിജീവനം

Cricket
  •  2 days ago
No Image

സർക്കാർ ഫീസും പിഴകളും ഇനി തവണകളായി അടയ്ക്കാം; ടാബിയുമായി സഹകരിച്ച് യുഎഇയുടെ പുതിയ പേയ്‌മെന്റ് സംവിധാനം

uae
  •  2 days ago