HOME
DETAILS

മംഗളൂരുവിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം; രണ്ട് തൊഴിലാളികൾ മരിച്ചു

  
Web Desk
February 19, 2026 | 11:11 AM

Two laborers suffocate to death during septic tank cleaning in Mangaluru

മംഗളൂരു: കലബുറുഗിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി രണ്ട് തൊഴിലാളികൾ മരിച്ചു. മദരസനഹള്ളി സ്വദേശി ശിവകുമാർ നന്ദുർക്കർ (51), ഇന്ദിരാ നഗർ സ്വദേശി രത്തൻ ഹോട്കർ (58) എന്നിവരാണ് മരിച്ചത്. ഹിരാപൂർ പ്രദേശത്തെ ബാബലദ റോഡിന് സമീപമുള്ള ഒരു വീട്ടിലായിരുന്നു അപകടം.

വീട്ടിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനായി ആദ്യം ഇറങ്ങിയ ശിവകുമാർ ടാങ്കിനുള്ളിൽ കുടുങ്ങുകയായിരുന്നു. ഉള്ളിലെ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായ സുഹൃത്തിനെ രക്ഷിക്കാനായി ടാങ്കിലേക്ക് ഇറങ്ങിയതായിരുന്നു രത്തൻ ഹോട്കർ. എന്നാൽ രത്തനും ശ്വാസംമുട്ടി ടാങ്കിൽ അകപ്പെടുകയായിരുന്നു.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അധികൃതർ ഇരുവരെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അശോക് നഗർ പൊലിസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

 

Two laborers died due to suffocation while cleaning a septic tank in Kalaburagi. The victims have been identified as Shivakumar Nandurkar (51) and Rattan Hotkar (58).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴകം പോരാട്ടച്ചൂടിൽ; സ്റ്റാലിനും വിജയ്‌യും നാമനിർദേശ പത്രിക സമർപ്പിച്ചു

latest
  •  9 days ago
No Image

ലക്ഷ്യം ഇറാന്റെ എണ്ണയെന്ന് സമ്മതിച്ച് ട്രംപ്; വെനിസ്വേലയാണ് മാതൃക,  ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും യു.എസ് പ്രസിഡന്റ് 

International
  •  9 days ago
No Image

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ക്രൂരത; 32-കാരിയെ തോക്കിൻമുനയിൽ നിർത്തി ബലാത്സംഗം ചെയ്ത കടയുടമ പിടിയിൽ

crime
  •  9 days ago
No Image

'ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക, എഫ്.സി.ആര്‍.ഐ ഭേദഗതി ബില്ലില്‍ നിന്ന് പിന്തിരിയണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി  

Kerala
  •  9 days ago
No Image

'ഇത് മോശമാണ് സി.എമ്മേ.. ദേശാഭിമാനിയുടേയും കൈരളിയുടേയും ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പോരാ..'; മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

Kerala
  •  9 days ago
No Image

കുവൈത്തിലെ ജലശുദ്ധീകരണ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി 

Kuwait
  •  9 days ago
No Image

പിണറായി- സതീശന്‍ സംവാദത്തിന് കളമൊരുങ്ങുന്നു; മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് സമയത്ത് താനെത്തുമെന്ന് വി.ഡി സതീശന്‍

Kerala
  •  9 days ago
No Image

സഖ്‌ലൈനെ സിക്സറിന് പറത്തി 300 കടന്ന മാന്ത്രിക നിമിഷം; ഇന്ത്യൻ ക്രിക്കറ്റിലെ ആ 'വീരു' ഗാഥയ്ക്ക് 22 വയസ് പിന്നിടുമ്പോൾ; In-Depth Story

Cricket
  •  9 days ago
No Image

25 കോടിയുടെ 'ഓൾറൗണ്ടർ' എന്തുകൊണ്ട് പന്തെറിയുന്നില്ല? രഹാനെയുടെ വിമർശനത്തിന് മറുപടിയുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ

Cricket
  •  9 days ago
No Image

സ്‌കൂളുകള്‍ക്കും കോടതികള്‍ക്കും നിരന്തരം ബോംബ് ഭീഷണി: മൈസൂര്‍ സ്വദേശി ശ്രീനിവാസ് അറസ്റ്റില്‍, മാനസിക പ്രശ്‌നമെന്ന് പൊലിസ് 

National
  •  9 days ago