ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഗുജറാത്തിലേക്ക്; കൂടെ നടക്കാൻ എഎപിയും
ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഗുജറാത്തിലേക്ക്; കൂടെ നടക്കാൻ എഎപിയും
അഹമ്മദാബാദ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഗുജറാത്തിൽ പ്രവേശിക്കും. സംസ്ഥാനത്ത് നാലു ദിവസം 400-ലധികം കിലോമീറ്റര്‍ രാഹുൽ ഗാന്ധി പര്യടനം നടത്തും. രാജസ്ഥാനിലെ പൊതു സമ്മേളനത്തിന് ശേഷം ഉച്ചയോടെ ഗുജറാത്തിലെ ദഹോഡിലാണ് ജാഥ പ്രവേശിക്കുന്നത്.
സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിവിധ ആദിവാസി വിഭാഗങ്ങളുമായി രാഹുൽ ഗാന്ധി സംവദിക്കും. ഇന്ത്യ സഖ്യത്തിലെ ധാരണ പ്രകാരം ആംആദ്മി മത്സരിക്കുന്ന ഭറൂച്ചിലുടെയും ജാഥ കടന്നു പോകുന്നുണ്ട്. ഭാരത് ജോഡോയിൽ പങ്കെടുക്കുമെന്ന് ആം ആദ്മി പാർട്ടി (എഎപി) ഗുജറാത്ത് നേതൃത്വം വ്യക്തമാക്കി. സൂറത്തും നവ്സാരിയും കടന്ന് മാര്‍ച്ച് 10 ന് ജാഥ മഹാരാഷ്ട്രയിലെ നവ്ഗാമിൽ പ്രവേശിക്കും.
ഗുജറാത്തിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ ചേരുമെന്ന് സ്ഥിരീകരിച്ച് എഎപി പ്രസ്താവന പുറത്തിറക്കി. സംസ്ഥാനത്ത് നിരവധി പാർട്ടി പ്രവർത്തകരും നേതാക്കളും യാത്രയിൽ പങ്കെടുക്കുമെന്ന് എഎപി അറിയിച്ചു. മാർച്ച് 7 ന് ദഹോദ് ജില്ലയിലെ ജലോദിൽ ആരംഭിച്ച യാത്ര മാർച്ച് 10 ന് മഹാരാഷ്ട്രയിൽ പ്രവേശിക്കും. 467 കിലോമീറ്റർ ദൂരം ഗുജറാത്തിൽ സഞ്ചരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."