ഖത്തര്‍; റമദാനില്‍ പൊതുസ്ഥാപനങ്ങളില്‍ ജോലി സമയം അഞ്ചുമണിക്കൂര്‍
രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ പ്രവൃത്തി സമയം
സര്‍ക്കുലര്‍ ഇറക്കി നീതിന്യായ മന്ത്രി അല്‍മുഹന്നദി
ദോഹ; ഖത്തറില്‍ റമദാന്‍ മാസത്തില്‍ പൊതുസ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജോലി സമയം അഞ്ചുമണിക്കൂറായി കുറച്ചു.
പുണ്യമാസത്തിലെ ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തിസമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ അഞ്ചുമണിക്കൂറായിരിക്കുമെന്ന് നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിന്‍ അലി അല്‍ മുഹന്നദി സര്‍ക്കുലറില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഏജന്‍സികള്‍, മന്ത്രാലയങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കാണിളവ്. നോമ്പ് അനുഷ്ടിക്കാത്തവര്‍ക്കും ഇതര മതവിശ്വാസികള്‍ക്കുമെല്ലാം ഇളവ് ബാധകമായിരിക്കും.
പ്രവൃത്തി ദിനം ഔദ്യോഗിക അഞ്ച്മണിക്കൂര്‍ പൂര്‍ത്തിയാക്കുകയും ജോലി ആവശ്യകതകള്‍ നിറവേറ്റുകയും ചെയ്താല്‍ തൊട്ടടുത്ത ദിവസം രാവിലെ 10 വരെ വൈകി ജീവനക്കാര്‍ക്ക് ഹാജരാകാമെന്ന് ഖത്തര്‍ വാര്‍ത്താ ഏജന്‍സി (ക്യു.എന്‍.എ)റിപോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."