എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ്; ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളം; ഇപ്പോള്‍ അപേക്ഷിക്കാം
എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ്; ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളം; ഇപ്പോള്‍ അപേക്ഷിക്കാം
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് പോസ്റ്റുകളിലേക്ക് നിയമനം നടക്കുന്നു. വിവിധ വിഷയങ്ങളിലായി 490 ഒഴിവുകളുണ്ട്. ഗേറ്റ്- 2024 സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. ഇന്ത്യയൊട്ടാകെ നിയമനം നടക്കും.
- ആര്‍കിടെച്ചര്‍
3 ഒഴിവുണ്ട്. ശമ്പളം: 40,000 രൂപ മുതല്‍ 1,14,000 രൂപ വരെ.
യോഗ്യത: ആര്‍കിടെച്ചറില്‍ ബാച്ചിലര്‍ ബിരുദവും, കൗണ്‍സില്‍ ഓഫ് ആര്‍കിടെക്ച്ചറില്‍ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അവസരം.
ഗേറ്റ് പേപ്പര്‍ കോഡ്: എ.ആര്‍.
പ്രായം: 27 വയസ് കവിയരുത്.
2. എഞ്ചിനീയറിങ് (സിവില്‍)
90 ഒഴിവുകളുണ്ട്.
യോഗ്യത: സിവില്‍ എഞ്ചിനീയറിങ്/ ടെക്‌നോളജി ബിരുദം. ഗേറ്റ് പേപ്പര്‍ കോഡ്: സി.ഇ.
പ്രായം: 27 വയസ് കവിയരുത്.
3. എഞ്ചിനീയറിങ് (ഇലക്ട്രിക്കല്‍)
106 ഒഴിവുകള്‍. ശമ്പളം: 40,000 രൂപ മുതല്‍ 1,14,000 രൂപ വരെ.
യോഗ്യത: ഇലക്ട്രിക്കലില്‍ എഞ്ചിനീയറിങ് ടെക്‌നോളജി ബിരുദം. ഗേറ്റ് പേപ്പര്‍ കോഡ്: ഇ.ഇ.
പ്രായം: 27 വയസ് കവിയകരുത്.
4. ഇലക്ട്രോണിക്‌സ്
278 ഒഴിവുകള്‍. ശമ്പളം: 40,000 രൂപ മുതല്‍ 1,14,000 രൂപ വരെ.
പ്രായം: 27 വയസ് കവിയകരുത്.
യോഗ്യത: ഇലക്ട്രോണ്ക്‌സ് സ്‌പെഷ്യലൈസേഷനോയുള്ള ഇലക്ട്രിക്കലിലോ, ടെലികമ്യൂണിക്കേഷനിലോ, ഇലക്ട്രോണിക്‌സിലോ നേടിയ എഞ്ചിനീയറിങ്/ ടെക്‌നോളജി ബിരുദം.
ഗേറ്റ് പേപ്പര്‍ കോഡ്: ഇ.സി.
5. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി
13 ഒഴിവുകള്‍. ശമ്പളം: 40,000 രൂപ മുതല്‍ 1,14,000 രൂപ വരെ.
പ്രായം: 27 വയസ് കവിയകരുത്.
യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ഐ.ടി/ ഇലക്ട്രോണിക്‌സില്‍ എഞ്ചിനീയറിങ്/ ടെക്‌നിക്കല്‍ ബിരുദം/ എം.സി.എ.
ഗേറ്റ് പേപ്പര്‍ കോഡ്: സി.എസ്.
അപേക്ഷ/ കൂടുതല്‍ വിവരങ്ങള്‍ക്ക്: www.aai.aero സന്ദര്‍ശിക്കുക.
അപേക്ഷ നല്‍കേണ്ട അവസാന തീയതി മേയ് 1.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."