കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടിക്ക് സ്റ്റേയില്ല; ഹൈക്കോടതിയെ സമീപിക്കുമെന്ന് പാര്‍ട്ടി
കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടിക്ക് സ്റ്റേയില്ലെന്ന് ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണല്‍. കോണ്‍ഗ്രസിന്റെ അപേക്ഷ ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ തള്ളി. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതുവരെ സ്റ്റേയില്ലെന്നാണ് ഉത്തരവ്. സ്റ്റേ ഉത്തരവ് നല്കാന് അധികാരമില്ലെന്ന് ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ പറഞ്ഞു. നടപടിയില്‍ ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന് പറഞ്ഞു.
കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ക്രൗഡ് ഫണ്ടിങ്ങിലൂടെ പിരിച്ച തുകയടക്കമുള്ള ഒമ്പത് അക്കൗണ്ടുകളാണ് ആദായനികുതി വകുപ്പ് മരവിപ്പിച്ചത്. അജയ് മാക്കന് ഇക്കാര്യം വെളിപ്പെടുത്തിയതിനുപിന്നാലെ ഉത്തരവിനെതിരേ പാര്‍ട്ടി നേതാവ് വിവേക് ടംഖ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആദായനികുതി വകുപ്പ് അപ്പലറ്റ് ട്രിബ്യൂണല്‍ അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."