HOME
DETAILS

സിദ്ധാർഥനെ കൊന്നതാര് ?

  
backup
March 09 2024 | 00:03 AM

who-killed-siddhartha

എ.പി കുഞ്ഞാമു

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥിയുടെ മരണത്തിന് ഉത്തരവാദികൾ ആരാണ്? നമ്മുടെ കാംപസുകളിൽ രൂപപ്പെട്ട മൃഗാധിപത്യത്തിന്റെ ഇരയാണ് സിദ്ധാർഥ് അങ്ങനെയൊരു അവസ്ഥയിലേക്ക് കാംപസുകളെ എത്തിച്ചതിന് എസ്.എഫ്.ഐ എന്ന സംഘടന നിരുപാധികമായി ക്ഷമ ചോദിക്കണമെന്നും അക്രമത്തെ തള്ളിപ്പറയണമെന്നും കേരള കാർഷിക സർവകലാശാലാ വൈസ് ചാൻസലർ ആവശ്യപ്പെട്ടിരിക്കുന്നു. അതിന്റെ അർഥം മറ്റൊന്നല്ല. ഈ മരണത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് കൈ കഴുകിയൊഴിയാൻ എസ്.എഫ്.ഐക്ക് സാധിക്കില്ല. കേരളീയ പൊതുസമൂഹവും അത് ഏറെക്കുറെ അംഗീകരിക്കുന്നുണ്ട്. പുറമേക്ക് സമ്മതിച്ചാലും ഇല്ലെങ്കിലും.


എന്നാൽ, എസ്.എഫ്.ഐ ഇത് അംഗീകരിക്കുന്നുണ്ടോ? എസ്.എഫ്.ഐയെ ന്യായീകരിക്കാൻ ബാധ്യസ്ഥരായ ഇടതുപക്ഷ ബുദ്ധിജീവികൾ ഇത് അംഗീകരിക്കുന്നുണ്ടോ? എല്ലാ തിന്മകൾക്കെതിരേയും ശബ്ദമുയർത്തുന്ന സാംസ്‌കാരിക നായകരെ ഈ മരണം വേദനിപ്പിക്കുന്നുണ്ടോ? പുരോഗമനത്തിന്റെ മുഖപടമണിഞ്ഞു നിൽക്കുന്ന നിരവധി സാംസ്‌കാരിക പ്രസ്ഥാനങ്ങൾ കേരളത്തിലുണ്ട്. പു.ക.സയും യുവകലാ സാഹിതിയും പോലെ കണ്ടുനിൽക്കുന്നതിന് അപ്പുറത്തേക്ക് കടന്ന് ഇടപെടുന്ന സംഘടനകൾ. ഈ സംഘടനകൾക്ക് സിദ്ധാർഥിന്റെ മരണത്തിന്നും ആ വിദ്യാർഥി നേരിട്ട പീഡനങ്ങൾക്കും പിന്നിലുള്ള നീതിരാഹിത്യത്തിന്റെ ആഴം വല്ലതുമറിയാമോ? ഈ മഹാതിന്മ വല്ല നൈതിക പ്രതിസന്ധിയും ഇടതുപക്ഷ സാംസ്‌കാരിക പ്രവർത്തന മണ്ഡലത്തിൽ സൃഷ്ടിച്ചിട്ടുണ്ടോ? ഇല്ല എന്ന സത്യം കേരളത്തിന്റെ പ്രബുദ്ധതാ നാട്യത്തെ കൊഞ്ഞനംകുത്തുകയാണ് ചെയ്യുന്നത്. ഇനി നമ്മുടെ സാംസ്‌കാരിക നിലവാരത്തെപ്പറ്റി വമ്പു പറയരുത്. നമ്മുടേത് നല്ല സാംസ്‌കാരിക മാതൃകയല്ല. ഒട്ടുമേയല്ല.


ഏതാനും വർഷങ്ങളായി എസ്.എഫ്.ഐ എന്ന സി.പി.എമ്മിന്റെ വിദ്യാർഥി സംഘടന ഏറെക്കുറെ കാംപസുകൾ അടക്കിവാഴുകയാണ്. കോളജുകളായ കോളജുകളില്ലൊം യൂനിയനുകൾ ഭരിക്കുന്നത് എസ്.എഫ്.ഐയാണ്. ഇത് യുവമനസുകളിലേക്ക് ഇടതുപക്ഷ ചിന്തയും പുരോഗമന കാഴ്ചപ്പാടും കടന്നുവന്നിരിക്കുന്നു എന്നതിന്റെ സൂചനയാണെങ്കിൽ നല്ലതു തന്നെ. പക്ഷേ, അങ്ങനെയല്ല കാര്യങ്ങൾ. എസ്.എഫ്.ഐ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളോട് വിയോജിപ്പ് പുലർത്താൻ വിദ്യാർഥികൾക്ക് അവസരമില്ലെങ്കിൽ, വേറെയൊരു സംഘടനയ്ക്ക് അവിടെ കാലുകുത്താനാവുന്നില്ലെങ്കിൽ അതിന്റെ അർഥം മെജോറിറ്റേറിയനിസം അതിന്റെ രാക്ഷസീയ രൂപം കാംപസുകൾ പുറത്തെടുക്കുന്നു എന്നാണ്. അതായത് എസ്.എഫ്.ഐ ഇപ്പോഴൊരു സംഘടനയല്ല, മാഫിയയാണ്.


കാരണഭൂതർ ആര്?
ഇങ്ങനെയൊരവസ്ഥ സംജാതമായതിനു കാരണക്കാരുണ്ടാവുമല്ലോ. പഠിക്കുക, പോരാടുക എന്നതാണ് എസ്.എഫ്.ഐയുടെ മുദ്രാവാക്യം. എന്നാൽ, ആ പോരാട്ടം കാംപസുകളിലെ എതിർശക്തികളോട് മാത്രമായി എന്നതാണ് കുഴപ്പം. ഈ എതിർശക്തികൾ കെ.എസ്.യുവോ എ.ബി.വി.പിയോ എം.എസ്.എഫോ മാത്രമല്ല. തങ്ങളുടെ ചോദ്യം ചെയ്യപ്പെടാത്ത ആധിപത്യം വകവച്ചു കൊടുക്കാത്ത അധ്യാപകരും പ്രിൻസിപ്പലുമാരുമൊക്കെ സംഘടനയുടെ ഹിറ്റ് ലിസ്റ്റിലാണ്. ഒരു കാലത്ത് മൂല്യങ്ങൾക്കു വേണ്ടി പോരാടി രക്തസാക്ഷിത്വം വരിച്ചിരുന്ന എസ്.എഫ്.ഐക്കാർ ക്രമേണ അക്രമ രാഷ്ട്രീയത്തിലേക്ക് നിലംപതിച്ചുവെങ്കിൽ അതിന്റെ കാരണം മെജോറിറ്ററിയനിസം തന്നെയാണ്. മിക്ക കാംപസുകളിലും ഭൂരിപക്ഷം എസ്.എഫ്.ഐക്കാണ്. പല ഇടങ്ങളിലും എതിർശബ്ദങ്ങളേയില്ല. എസ്.എഫ്.ഐക്കെതിരിൽ മത്സരിക്കാൻ സാധിക്കുകയില്ല. ഇടതുമുന്നണിയിലെ ഘടകകക്ഷിയായ സി.പി.ഐയുടെ വിദ്യാർഥി സംഘടനയ്ക്കു പോലും യൂനിറ്റുണ്ടാക്കാൻ സാധ്യമല്ലാത്ത അന്തരീക്ഷമാണ് സാമാന്യേന കേരളത്തിൽ നിലനിൽക്കുന്നത്. ഈ അവസ്ഥയിൽ എതിരഭിപ്രായക്കാർക്ക് പോലും എസ്.എഫ്.ഐയുടെ വിനീത വിധേയരായി കഴിയേണ്ടി വരുന്നു. അതാണല്ലോ അതിജീവന തന്ത്രം. അതു വലിയൊരു അപകടത്തിന് വഴിയൊരുക്കുന്നുണ്ട്. കാംപസുകളിലെത്തിച്ചേരുന്ന സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള വിദ്യാർഥികളെയും ഉൾക്കൊള്ളാൻ സംഘടന ബാധ്യസ്ഥമായിത്തീരുന്നു. ഗുണ്ടകളും ലഹരിയുടെ അടിമകളുമെല്ലാം എസ്.എഫ്.ഐയുടെ കുടക്കീഴിൽ അഭയംകണ്ടെത്തുന്നു. വേറെയൊരു കുട ഇല്ലല്ലോ. എന്നു മാത്രമല്ല, ഇവരിൽ പലരും നേതൃനിരയിലുമെത്തുന്നു. ഇവരെ ശുദ്ധീകരിച്ചെടുക്കാനോ ശരിയായ പാതയിലേക്ക് നയിക്കാനോ എസ്.എഫ്.ഐയുടെയെന്നല്ല സി.പി.എമ്മിന്റെ തന്നെ നേതൃത്വങ്ങൾക്ക് നേരമില്ല. അവർക്ക് ക്ലാസുകൾ നൽകുന്നില്ല. ഫലത്തിൽ ക്രിമിനൽ സ്വഭാവമുള്ള കുറേ കരിയറിസ്റ്റുകൾ തിങ്ങിനിറഞ്ഞ ആൾക്കൂട്ടമായി എസ്.എഫ്.ഐ മാറി. പല സംഘടനാ നേതാക്കളുടെയും ശരീരഭാഷയും വാക്കുകളും ശ്രദ്ധിച്ചാൽ ഇതു മനസ്സിലാവും. ഈയിടെ ഒരു നേതാവ് പൊലിസ് ജീപ്പിനു മുകളിൽ കയറിനിന്ന് നടത്തിയ കൊലവിളിയുടെ ആവർത്തനങ്ങളാണ് സംഘടനയുടെ ഉത്തരവാദപ്പെട്ട നേതാക്കൾ പോലും നടത്തുന്നത്. അവരെ ന്യായീകരിക്കാൻ സി.പി.എമ്മിന്റെ നേതാക്കളും മുന്നോട്ടു വരുന്നു. പൂക്കോട് സംഭവവുമായി ബന്ധപ്പെട്ട് സിദ്ധാർഥിന്റെ മരണത്തിന് ഉത്തരവാദികളായവരെന്ന നിലയിൽ പ്രതിപ്പട്ടികയിലുള്ളവരെ ന്യായീകരിക്കുകയാണ് നേതാക്കൾ. അവർക്ക് നേരെയുള്ള ജനവികാരത്തെ എസ്.എഫ്.ഐ വിരുദ്ധവികാരമായി ചിത്രീകരിച്ച് ഉറഞ്ഞു തുള്ളുകയാണ് പാർട്ടി നേതാക്കൾ. നിങ്ങൾക്ക് ഞങ്ങളെ ഒരു പുല്ലും ചെയ്യാനാവില്ലെന്ന് പാർട്ടി ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, എസ്.എഫ്.ഐയെ വളഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്ന് മന്ത്രി റിയാസ്. ഇതു തന്നെയാണ് സാമൂഹ്യവിരുദ്ധ ചിന്താഗതി പുലർത്തുന്ന സംഘടനക്കാർക്ക് പാർട്ടി നൽകുന്ന അക്രമത്തിനുള്ള എൻ.ഒ.സി.


കേരളത്തിലെ സർവകലാശാലാ ഭരണ മണ്ഡലങ്ങളിൽ സി.പി.എമ്മിനുള്ള അതിശക്തമായ സ്വാധീനം എസ്.എഫ്.ഐക്ക് കാംപസുകളിൽ വളരെയധികം പ്രാമുഖ്യം നൽകിയിട്ടുണ്ട്. സർവലാശാലാ സിൻഡിക്കേറ്റുകളിലും അക്കാദമിക് കൗൺസിലുകളിലും അധ്യാപക സംഘടനകളിലും ഉദ്യോഗസ്ഥ സംവിധാനങ്ങളിലുമെല്ലാം സി.പി.എമ്മിന് മേൽക്കൈയുണ്ട്. അതുപയോഗിച്ച് പലതും നേടാൻ എസ്.എഫ്.ഐക്ക്കഴിയുന്നു. മാർക്ക് ദാനം വഴി ജയിക്കാനും തെറ്റായ വഴിയിലൂടെ ഗവേഷണ ബിരുദം നേടാനും അവിഹിതമായ നിയമനങ്ങൾ ഒപ്പിച്ചെടുക്കാനുമൊക്കെയുള്ള ഉപാധിയായി സംഘടനയെ ഉപയോഗപ്പെടുത്തുന്ന നേതാക്കന്മാർ നിരവധി. സേവ് യൂനിവേഴ്‌സിറ്റി ഫോറം പുറത്തു കൊണ്ടുവന്ന അഴിമതിക്കേസുകളിൽ നിരവധി എണ്ണം എസ്.എഫ്.ഐ നേതാക്കളുടെ അവിഹിത നേട്ടങ്ങളുമായി ബന്ധപ്പെട്ടവയാണ്. എസ്.എഫ്.ഐ യുടെ നേതൃനിരയിലെത്തിയാൽ എല്ലാം വളരെ എളുപ്പം. പ്രിയാ വർഗീസിന്റെ നിയമനവും മറ്റുമോർക്കുക. കരിയറിൽ നേട്ടങ്ങൾ കൊയ്യാൻ എസ്.എഫ്.ഐ ആവുന്നതാണ് മെച്ചം എന്ന ചിന്തകൂടി സംഘടനയുടെ കുത്തക ഇളകാതെ നിൽക്കാൻ കാരണമാകുന്നു. എസ്.എഫ്.ഐ ഇന്ന് സുരക്ഷിത കവചമാണ് എന്നതൊരു സത്യമാണ്. ഈ സുരക്ഷിതത്വത്തിന്റെ കവചത്തിനു കീഴിൽ കഴിഞ്ഞുകൂടാൻ അരാഷ്ട്രീയക്കാരായ യുവജനങ്ങൾക്ക് താൽപ്പര്യമുണ്ടാവും അവരുടെ രാഷ്ട്രീയ ബോധത്തിന് പുരോഗമന സ്വഭാവമുണ്ട് എന്നൊന്നും കരുതരുത്.എസ്.എഫ്.ഐ നേരിടുന്ന ഒരു വലിയ പ്രതിസന്ധി ഇതാണ്.


ആരാണ് അപരാധി?
എസ്.എഫ്.ഐക്ക് സംഭവിച്ച ഈ മൂല്യശോഷണത്തിന്റെ ഉത്തരവാദികൾ ആരാണെന്ന് അന്വേഷിക്കുമ്പോൾ എത്തിച്ചേരുക പാർട്ടിയുടെ സമുന്നത നേതൃത്വത്തിൽ തന്നെയായിരിക്കും. അണികളിൽ അസഹിഷ്ണുത വളർത്തുകയും അവരുടെ ചിന്തയെ ഹിംസാ കേന്ദ്രീകൃതമാക്കുകയും ചെയ്യുന്നതിൽ സി.പി.എം നേതൃത്വം എന്നും മുൻപന്തിയിലാണ്. അത് അന്തിമമായി ആൾക്കൂട്ട അതിക്രമത്തിലാണ് എത്തിച്ചേരുക. റെന ഗോഡ് അഥവാ വർഗ വഞ്ചകൻ എന്ന പരികൽപനയുണ്ടല്ലോ മാർക്‌സിസത്തിൽ. പാർട്ടി വിട്ടുപോയ ആളെ കുലംകുത്തി എന്ന് വിളിക്കുന്നതിന്റെ പരോക്ഷമായ അർഥം അയാളെ ഇല്ലാതാക്കൂ എന്ന് തന്നെയായിരിക്കണം. ഈ യുക്തിയെ എം.എൻ വിജയനെപ്പോലെയുള്ള മഹാമനീഷികൾ പോലും പിന്തുടർന്നത് കാണാം. ഹിംസയെ ആദർശവൽക്കരിക്കുന്ന ഈ ചിന്തയെ യുവതലമുറ പിന്തുടരുകയാണ് എന്ന് എസ്.എഫ്.ഐ അതിക്രമങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോൾ കാണാനാവും. അതായത് സിദ്ധാർഥന്റെ ദുർഗതി ഒറ്റപ്പെട്ട സംഭവമല്ല കൊമ്പൻ പോയ വഴി തന്നെ മോഴയും പിന്തുടരുന്നതിന്റെ അടയാളമാണ്.


എന്നു മാത്രമല്ല, സി.പി.എമ്മിലെ കൊമ്പന്മാർ ഇപ്പോഴും പഴയ വീരശൂരപരാക്രമങ്ങളുടെ ഹാങ്ഓവറിലാണ് താനും. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയും പലപ്പോഴും തന്റെ ബ്രണ്ണൻ കാല ജീവിതം അയവിറക്കാറുണ്ട്.

നീട്ടിപ്പിടിച്ചവാൾത്തലകൾക്കിടയിലൂടെ നെഞ്ചുവിരിച്ചു നടന്ന കാലം. തിരണ്ടി വാലുകളും സൈക്കിൾ ചെയിനുകളും ജീവിതത്തിന്റെ ഭാഗമായിരുന്ന കാലം. കെ. സുധാകരനെ ഏതോ ചില കൈക്രിയകളിലൂടെ അടക്കിനിർത്തിയ കാലം. ഈ കാലത്തിന്റെ ഓർമകൾ പല സി.പി.എം നേതാക്കൾക്കുമുണ്ട്. ഈ ഓർമകളിൽ നിന്നാണ് എസ്.എഫ്.ഐ ചിടുങ്ങന്മാർ പ്രചോദനമുൾക്കൊള്ളുന്നതെങ്കിൽ പൂക്കോട് വെറ്ററിനറി കോളജിൽ നടന്ന കുറ്റവിചാരണയിലും മർദനങ്ങളിലും ഒട്ടും അതിശയം വേണ്ട. സി.കെ ശശീന്ദ്രനും പി. ഗഗാറിനുമെന്നല്ല നാട്ടിലുടനീളമുള്ള പാർട്ടി നേതാക്കന്മാരും അണികളും ന്യായീകരണത്തൊഴിലാളികളാവുന്നതിലും അതിശയം വേണ്ട. ചിഞ്ചുറാണിയും മറ്റും വലിയേട്ടൻ പറയുന്നത് ഏറ്റു പാടുന്നു എന്നേയുള്ളു.


പൂക്കോട് കാംപസുകളിലെ അതിക്രമത്തെ തുടർന്ന് ചില ഏറ്റുപറച്ചിലൊക്കെ നടത്തുന്നുണ്ട് എസ്.എഫ്.ഐ പുറമേക്കെങ്കിലും. എന്നാൽ, നവകേരള യാത്രക്കെതിരേയുണ്ടായ പ്രതിഷേധങ്ങളെ ക്രൂരമർദനങ്ങളിലൂടെ കൈകാര്യം ചെയ്ത ഡി.വൈ.എഫ്.ഐക്കാർക്ക് നേരെ ചെറുവിരലനക്കിയോ പാർട്ടി? ഇല്ലെന്ന് മാത്രമല്ല പ്രസ്തുത അതിക്രമങ്ങളെ "രക്ഷാപ്രവർത്തന’മെന്ന് പറഞ്ഞ് അപഹസിക്കുകയാണ് നിരന്തരം മുഖ്യമന്ത്രി ചെയ്തത്. അതു കേട്ട് ഉൾപ്പുളകമണിഞ്ഞ് സിദ്ധാർഥിനെയുമൊന്ന് രക്ഷിച്ചെടുത്തതായിരിക്കാം പൂക്കോട് കാംപസിലെ യുവ നേതാക്കൾ. പറഞ്ഞുവരുന്നത് ഇത്രയേയുള്ളു. പൂക്കോട്ട് നടന്നത് ഒരു ഹിംസാത്മക സംസ്‌കാരത്തിന്റെ തുടർച്ചയാണ്. അരിയിൽ ഷുക്കൂർ എന്ന ചെറുപ്പക്കാരനെ മണിക്കൂറുകളോളം പീഡിപ്പിച്ചു കൊന്നതിന്റെ തുടർച്ച. രണ്ടിനെയും ബന്ധിപ്പിക്കുന്ന ഒരു ചരടുണ്ട്. അതിന്റെ അറ്റമന്വേഷിച്ചു പോയാൽ സിദ്ധാർഥിന്റെ മരണത്തിന് ഉത്തരവാദികളാരാണെന്ന് പിടികിട്ടും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  25 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  25 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  25 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  25 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  25 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  25 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  25 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  25 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  25 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  25 days ago