HOME
DETAILS
MAL
ഗവര്‍ണര്‍ക്കെതിരേ മുഖ്യമന്ത്രി
backup
December 31 2020 | 21:12 PM
തിരുവനന്തപുരം: സര്‍ക്കാര്‍ ഉപദേശപ്രകാരം പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനാണ് ഗവര്‍ണറെന്നു മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭ വിളിക്കുന്നതില്‍ ഗവര്‍ണര്‍ക്കു വിവേചനാധികാരം ഉപയോഗിക്കാനാകില്ല.
ആദ്യ ഘട്ടത്തില്‍ ആവശ്യപ്പെട്ടപ്പോള്‍ ഗവര്‍ണര്‍ അനുമതി നല്കുമെന്നു കരുതി. ഗവര്‍ണറുടെ നടപടി ശരിയല്ലെന്ന് ആദ്യംതന്നെ അദ്ദേഹത്തെ അറിയിച്ചെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.
കാര്‍ഷിക നിയമം കര്‍ഷക വിരുദ്ധമാണ്. നിയമത്തിനെതിരേ കര്‍ഷകര്‍ക്കിടയിലുള്ള വിശ്വാസ തകര്‍ച്ചയ്ക്കു കാതലുണ്ട്.
കോര്‍പറേറ്റ് ശക്തികള്‍ക്കു മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ കീഴടങ്ങുകയാണെന്നും കര്‍ഷകര്‍ക്കുള്ള താങ്ങുവില പ്രധാനമാണെന്നും പറഞ്ഞ മുഖ്യമന്ത്രി, പുതിയ കാര്‍ഷിക നിയമം സര്‍ക്കാര്‍ പരിഗണനയിലാണെന്നും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."