ഉത്സവങ്ങളും കലാപരിപാടികളുമാകാം; സിനിമ തിയറ്ററുകള്‍ അഞ്ചിന് തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഒരു വര്‍ഷമായി അടച്ചിട്ട സിനിമാ തിയറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. പകുതി ടിക്കറ്റുകളേ വില്‍ക്കാവൂ. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. ഇല്ലെങ്കില്‍ കര്‍ശനടപടിയുണ്ടാകും. അഞ്ചാം തിയതി തന്നെ തിയേറ്റര്‍ അണുവിമുക്തമാക്കണം.
ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും കലാപരിപാടികളും നിയന്ത്രണങ്ങളോടെ അഞ്ചു മുതല്‍ തുടങ്ങും. ആളുകളുടെ എണ്ണം കൃത്യമായി നിയന്ത്രിക്കണം. പൊലിസും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരും അതുറപ്പാക്കും. മതപരമായ ഉത്സവങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, കലാപരിപാടികള്‍ എന്നിവയ്ക്ക് ഇന്‍ഡോറില്‍ പരമാവധി 100 പേരും, ഔട്ട്‌ഡോറില്‍ പരമാവധി 200 പേരെയും അനുവദിക്കും
10 മാസത്തിലേറെയായി കലാപരിപാടികള്‍ നടത്താനാകുന്നില്ല.
അത് മൂലം കലാകാരന്‍മാര്‍ ബുദ്ധിമുട്ടിലാണെന്നും ആ ആശങ്ക കണക്കിലെടുത്താണ് ഈ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അനുവദിക്കുന്ന പരിപാടികള്‍ ചട്ടമനുസരിച്ചാണ് നടത്തുന്നത് എന്ന് ഉറപ്പാക്കാന്‍ പൊലിസിനെയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെയും നിയോഗിക്കും.
എക്‌സിബിഷന്‍ ഹാളുകള്‍ നിയന്ത്രണങ്ങളോടെ അനുവദിക്കും. സ്‌പോര്‍ട്‌സ് പരിശീലനങ്ങളും അനുവദിക്കും.
നീന്തല്‍ പരിശീലനത്തിനും അനുമതി നല്‍കും. എസ്.സി, എസ്.ടി വിദ്യാര്‍ഥികളുടെ ഹോസ്റ്റലുകള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുവദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."