HOME
DETAILS

വയോജനങ്ങള്‍ക്ക് സേവനം വീട്ടിലെത്തും

  
backup
January 02 2021 | 03:01 AM

%e0%b4%b5%e0%b4%af%e0%b5%8b%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8%e0%b4%82-%e0%b4%b5%e0%b5%80
 
 
 
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പുതുവര്‍ഷ ദിനത്തില്‍ പത്തിനപരിപാടി പ്രഖ്യാപിച്ച് സര്‍ക്കാര്‍. വയോധികര്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടാന്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ നേരിട്ടെത്തേണ്ടതില്ലാത്ത തരത്തില്‍ ക്രമീകരണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ മാസം 10ന് മുന്‍പ് വിജ്ഞാപനം ചെയ്യുന്ന അഞ്ച് സേവനങ്ങള്‍ ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. 
മസ്റ്ററിങ്, ജീവന്‍രക്ഷാ മരുന്നുകള്‍, ലൈഫ് സര്‍ട്ടിഫിക്കറ്റ്, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അപേക്ഷ, സി.എം.ഡി.ആര്‍.എഫ് സഹായം എന്നിവയാണ് ആദ്യഘട്ടത്തിലെ സഹായങ്ങള്‍. ക്രമേണ മറ്റ് സേവനങ്ങളും വീട്ടില്‍ത്തന്നെ ലഭ്യമാക്കാന്‍ നടപടിയുണ്ടാവും. ഓണ്‍ലൈനായി സേവനങ്ങള്‍ക്ക് അപേക്ഷ നല്‍കാന്‍ പറ്റാത്തവരുടെ വീട്ടില്‍പോയി അപേക്ഷ വാങ്ങി നല്‍കി തുടര്‍ വിവരങ്ങള്‍ ഫോണില്‍ വിളിച്ചറിയിക്കും. ഇതിന് സന്നദ്ധസേവാംഗങ്ങളുടെ സേവനം തദ്ദേശസ്ഥാപനങ്ങള്‍ വഴി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 
 
      സ്‌കൂള്‍ 
      കൗണ്‍സലര്‍മാരുടെ       
      എണ്ണം ഇരട്ടിയാക്കും
സ്‌കൂളുകളില്‍ 20 കുട്ടികളെ ശ്രദ്ധിക്കാന്‍ ഒരു അധ്യാപികയോ അധ്യാപകനോ എന്ന നിലയില്‍ കൗണ്‍സലര്‍മാരുടെ എണ്ണം ഇരട്ടിയാക്കും. 
വിവിധ തരം പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കായി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ ഏര്‍പ്പെടുത്തും. സ്ത്രീകള്‍ പരാതി പറയാനായി ഓഫിസുകളില്‍ നേരിട്ട് പോകേണ്ട ആവശ്യം ഉണ്ടാകില്ല.
       കുട്ടികളിലെ 
       വിളര്‍ച്ച കണ്ടെത്താന്‍   
       പരിശോധന
ഫെബ്രുവരി 15നു മുന്‍പ്  എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കുട്ടികളുടെ ഇടയിലെ അനീമിയ അഥവാ വിളര്‍ച്ച കണ്ടെത്താനുള്ള പരിശോധന പൂര്‍ത്തിയാക്കും. വിളര്‍ച്ച ബാധിച്ചതായി പരിശോധനയില്‍ കണ്ടെത്തുന്ന കുട്ടികള്‍ക്ക് പോഷകാഹാര സാധനങ്ങള്‍ എത്തിക്കാനുള്ള നടപടി ഫെബ്രുവരിയില്‍ തന്നെ ഉണ്ടാകും. 
 
       പ്രകൃതി സൗഹൃദ 
       വീടുകള്‍ക്ക് 
       നികുതി ഇളവ്
 
പരിമിതികള്‍ക്കുള്ളിലും പരമ്പരാഗത നിര്‍മാണ രീതികളില്‍ നിന്നും വ്യത്യസ്തമായി പ്രകൃതി സൗഹൃദമായ ചില ഘടകങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ഗാര്‍ഹിക നിര്‍മാണങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പ്രോത്സാഹനം നല്‍കും. ഇതിനായി കെട്ടിടനികുതിയില്‍ നിശ്ചിത ശതമാനം 'ഗ്രീന്‍ റിബേറ്റ്' അനുവദിക്കും. 
 
        തദ്ദേശങ്ങളിലും 
        പൊതുഇടങ്ങള്‍
പ്രാദേശിക തലത്തില്‍ ആളുകള്‍ക്ക് പ്രഭാത, സായാഹ്ന സവാരി നടത്താനും എല്ലാ വില്ലേജുകളിലും പൊതുഇടങ്ങള്‍ ഉണ്ടാക്കും. ആദ്യഘട്ടമായി പൊതുഇടങ്ങള്‍ ലഭ്യമല്ലാത്ത എല്ലാ പഞ്ചായത്തുകളിലും ഫെബ്രുവരി മാസം അവസാനത്തിനു മുന്‍പ് പൊതുഇടം ഒരുക്കും.
 
       ഡിജിറ്റല്‍ 
       മീഡിയ സാക്ഷരത
 
സ്‌കൂളുകളിലൂടെയും കോളജുകളിലൂടെയും 'സത്യമേവ ജയതേ' എന്ന പേരില്‍ ഡിജിറ്റല്‍ മീഡിയ സാക്ഷരതാ പരിപാടി ആരംഭിക്കും. 
 
       മടങ്ങിവന്ന 
       പ്രവാസികള്‍ക്ക് 
       രേഖകള്‍ 
       15 ദിവസത്തിനകം 
 
മടങ്ങിവന്ന പ്രവാസികള്‍ക്ക് സ്ഥാപനങ്ങളില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആവശ്യമുള്ള സര്‍ക്കാര്‍ രേഖകള്‍ ലഭ്യമാക്കാന്‍ അപേക്ഷിച്ചാല്‍ 15 ദിവസത്തിനുള്ളില്‍ ലഭ്യമാക്കുന്ന സംവിധാനം ഉണ്ടാക്കും. 
 
       അഴിമതിമുക്ത
       കേരളം പദ്ധതി
 
അഴിമതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ആശങ്ക പരിഹരിക്കാന്‍ അഴിമതിമുക്ത കേരളം പദ്ധതി നടപ്പാക്കും. റിപ്പബ്ലിക് ദിനത്തില്‍ ഈ പദ്ധതി തുടങ്ങും.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  12 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  13 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  13 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  13 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  13 days ago