HOME
DETAILS
MAL
തിരുവനന്തപുരത്ത് പൂട്ടിക്കിടന്ന കമ്പനിയില്‍ തൊഴിലാളി ആത്മഹത്യ ചെയ്ത നിലയില്‍
backup
January 02 2021 | 05:01 AM
തിരുവനന്തപുരം: വേളിയിലെ ഇംഗ്ലീഷ്-ഇന്ത്യന്‍ ക്ലേ ഫാക്ടറിയില്‍ തൊഴിലാളി ആത്മഹത്യ ചെയ്ത നിലയില്‍. വേളി മാധവപുരം സ്വദേശി പ്രഫുല്ല കുമാറാണ് മരിച്ചത്. അതേ സമയം കലക്ടര്‍ എത്താതെ മൃതദേഹം മാറ്റാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് തൊഴിലാളികള്‍.
കഴിഞ്ഞ 145 ദിവസമായി കമ്പനി പൂട്ടിയിട്ടിരിക്കുകയാണ്. നിരവധി ചര്‍ച്ചകള്‍ നടത്തിയിട്ടും കമ്പനി തുറന്നിട്ടുണ്ടായിരുന്നില്ല. തൊഴിലാളികള്‍ നീണ്ട കാലമായി സമരത്തിലായിരുന്നു.ഇന്നലെയും സമരപ്പന്തലിലുണ്ടായിരുന്ന പ്രഫുല്ല കുമാര്‍ പട്ടിണി മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് തൊഴിലാളികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."