ഡി ലിറ്റ് വിവാദത്തില്‍ സതീശനും ചെന്നിത്തലയും രണ്ടു തട്ടില്‍; ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷ നേതാവ്; രാഷ്ട്രപതിക്ക് ഡി ലിറ്റിന് ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റ്
തിരുവനന്തപുരം: ഡി ലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ആരിഫ്ഖാനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്.ഡി ലിറ്റിന് നിര്‍ദ്ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും രാഷ്ട്രപതിക്ക് ഡി ലിറ്റിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍വ്വകലാശാല പ്രശ്നത്തില്‍ നിന്നും ഒളിച്ചോടാനുള്ള തന്ത്രമാണിതെന്നും സതീശന് കുറ്റപ്പെടുത്തി.
എന്നാല്‍ ഡി ലിറ്റ് വിവാദത്തില്‍ ഗവര്‍ണറെ കടന്നാക്രമിക്കുന്ന നിലപാടാണ് പ്രതിപക്ഷനേതാവ് സ്വീകരിച്ചത്. മുഖ്യമന്ത്രിക്ക് കോര്‍പ്പറേറ്റ് ആഭിമുഖ്യം തലയ്ക്ക് പിടിച്ചു. ഇത് ഇടതുപക്ഷ സര്‍ക്കാരല്ലെന്നും വലതുപക്ഷ ആഭിമുഖ്യമാണ് സര്‍ക്കാരിനെന്നും സതീശന് പറഞ്ഞു. മദ്യവുമായി പോയ വിദേശ പൗരനെ പൊലിസ് തടഞ്ഞ സംഭവത്തിലും സതീശന് രൂക്ഷ വിമര്‍ശനം നടത്തി. ആരുപറഞ്ഞാലും കേള്‍ക്കാത്ത നിലയിലാണ് പൊലിസെന്നും പൊലിസിന് മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടെന്നും സതീശന് കുറ്റപ്പെടുത്തി.
രാഷ്ട്രപതിക്ക് ഡിലിറ്റ് നല്കാന് കേരള വിസിക്കുള്ള ചാന്‍സലറുടെ ശുപാര്‍ശ സര്‍ക്കാര്‍ ഇടപെട്ട് അട്ടിമറിച്ചുവെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."