ഒമിക്രോണിന് പിന്നാലെ ആശങ്കയുയര്‍ത്തി 'ഫ്ളൊറോണ'; ഇസ്രാഈലില്‍ രോഗം സ്ഥിരീകരിച്ചു
ടെല്‍അവീവ്: കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണിന് പിന്നാലെ ലോകമാകെ ആശങ്ക സൃഷ്ടിച്ച് ഫ്ളൊറോണ. കൊറോണയും അതിന്റെ ഭാഗമായ ഇന്‍ഫ്ളുവന്‍സയും ഒരുമിച്ച് വരുന്ന ഒരുമിച്ച് വരുന്ന രോഗാവസ്ഥയാണിത്. ആദ്യമായി ഇപ്പോള്‍ ഇസ്രാഈലിലാണ് രോഗം സ്ഥിരീകരിച്ചത്.
30 വയസ് പ്രായമുള്ള ഗര്‍ഭിണിക്കാണ് രോഗം കണ്ടെത്തിയത്. ഇവര്‍ തന്റെ പ്രസവത്തിനായി ആശുപത്രിയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പരിശോധനയുടെ ഫലം ലഭിച്ചപ്പോള്‍ കൊറോണയും ഇന്‍ഫ്ളുവന്‍സയും പോസിറ്റീവായിരുന്നു.
നിലവില്‍ ഇവരുടെ രോഗം മാറിയെന്നും ആശുപത്രി വിട്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇസ്രാഈല്‍ ആരോഗ്യമന്ത്രാലയം ഇതു സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തുകയാണെന്നും വകുപ്പ് തല ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ടു വൈറസുകളും ഒരു രോഗിയില്‍ തന്നെ കണ്ടെത്തുന്നത് അപൂര്‍വമാണ്.
അതേസമയം, ഇസ്രാഈലില്‍ ഇന്‍ഫ്ളുവന്‍സ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവസാന ഒരാഴ്ച മാത്രം 1849 കേസാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച 5,000 പുതിയ കേസുകള്‍ കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."