HOME
DETAILS
MAL
ആശ്വാസമേകി സഊദിയിൽ പ്രതിദിന കൊവിഡ് ബാധ നൂറിലേക്ക് താഴ്ന്നു; ഇന്ന് 182 രോഗ മുക്തി, 101 വൈറസ് ബാധ, 9 മരണം
backup
January 02 2021 | 12:01 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 182 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 09 രോഗികൾ മരണപ്പെടുകയും 101 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്. വൈറസ് വ്യാപനം ഉയർന്നതിനു ശേഷം പത്ത് മാസത്തിനു ശേഷമാണ് ഏറ്റവും ഇത്രയും കുറഞ്ഞ പ്രതിദിന വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്നത്.
നിലവിൽ 2,477 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 354 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,239 ആയും വൈറസ് ബാധിതർ 362,979 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 182 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 354,262 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."