തന്റെ ഡ്രൈവറെ അറബി പഠിപ്പിക്കാൻ ശ്രമിച്ചു, ഒടുവിൽ മലയാളം പഠിച്ച് സഊദി പൗരൻ, വീഡിയോ
റിയാദ്: തന്റെ കീഴിൽ കഴിയുന്ന തൊഴിലാളിയെ അറബി പഠിപ്പിക്കാൻ നടത്തിയ ശ്രമം അവസാനിച്ചത് താൻ മലയാളം ഉൾപ്പെടെ ചില ഇന്ത്യൻ ഭാഷകൾ പഠിക്കുന്നതിലാണെന്ന് വെളിപ്പെടുത്തി സഊദി പൗരൻ. സഊദിയിലെ അൽഖസീം പ്രവിശ്യയിലെ ബുറൈദയിലെ സഊദി പൗരനാണ് തന്റെ അനുഭവം അൽ അറബിയ ചാനലിൽ പങ്കു വെച്ചത്. ഇവിടെ ഹൗസ് ഡ്രൈവറായി ജോലിക്കെത്തിയ മലയാളിയിൽ നിന്ന് മലയാളം സ്വായത്തമാക്കിയ അനുഭവമാണ് സഊദി പൗരനായ അബ്ദുള്ള ചാനലിൽ പങ്കു വെച്ചത്. മലയാളം പഠിച്ചതിനെ തുടർന്ന് മലയാളികൾ 'ആപ്പ്' വെക്കാനിടയായ സാഹചര്യത്തിൽ നിന്ന് രക്ഷപ്പെട്ട സംഭവവും അദ്ദേഹം പങ്ക് വെച്ചു.
فيديو | شاب من #القصيم أراد تعليم سائقه اللغة العربية فتعلّم الهندية بدلًا عنه#الراصد pic.twitter.com/LD1vMLmXzK
— الراصد (@alraasd) December 31, 2020
ഡ്രൈവറെ അറബി പഠിപ്പിക്കാനുള്ള ശ്രമം ഏറെ ദുഷ്‌കരമായിരുന്നുവെന്നും താൻ ഓരോ തവണ അറബി വാക്കുകൾ പറയുമ്പോഴും ഓരോ കാര്യങ്ങൾ പറയുമ്പോഴും സമാന അർഥത്തിൽ മലയാളത്തിലാണ് ഡ്രൈവർ മറുപടി നൽകിയിരുന്നതെന്നും അദ്ദേഹം പങ്ക് വെച്ചു. ഇങ്ങനെയാണ് മലയാളം സ്വായത്തമാക്കാൻ സാധിച്ചതെന്നാണ് സഊദി യുവാവ് പറയുന്നത്.
അതേസമയം, മലയാളം പഠിച്ചതിനെ തുടർന്ന് മലയാളികൾ 'ആപ്പ്' വെക്കാനിടയായ സാഹചര്യത്തിൽ നിന്ന് രക്ഷപ്പെട്ട സംഭവവും അദ്ദേഹം പങ്ക് വെച്ചു. ഒരിക്കൽ തന്റെ കാറിലെ എഞ്ചിൻ തകരാറ് തീർക്കുന്നതിന് മലയാളികൾ ജോലി ചെയ്യുന്ന വർക്ക് ഷോപ്പിനെ സമീപിച്ചപ്പോഴാണ് ഇദ്ദേഹത്തിന് കൈപ്പേറിയ അനുഭവം ഉണ്ടായത്. വാഹനം പരിശോധിച്ച മലയാളികൾ പരസ്പരം സംസാരിച്ചതിൽ നിന്നും എഞ്ചിന് ചെറിയ തകരാർ മാത്രമാണെന്ന് മനസ്സിലാക്കിയിരുന്നു. എന്നാൽ സഊദി പൗരനാണെന്ന് അറിഞ്ഞതോടെ പരമാവധി പിഴിയുയാനുള്ള ശ്രമമാണ് മലയാളി ജീവനക്കാർ ശ്രമിച്ചത്. കാര്യമായ കേടാണെന്ന് പറഞ്ഞാൽ മതിയെന്ന് പരസ്പരം പറഞ്ഞ ശേഷം തകരാറ് നന്നാക്കുന്നതിന് വലിയ തുക ജീവനക്കാർ ആവശ്യപ്പെട്ടതായി ഇദ്ദേഹം പറഞ്ഞു.
എന്നാൽ, തൽക്കാലം തകരാറ് ശരിയാക്കേണ്ടതില്ല എന്ന് പറഞ്ഞ് അവിടെ നിന്ന് സ്ഥലം വിട്ട് മറ്റൊരു വർക്ക് ഷോപ്പിനെ താൻ സമീപിച്ച ശേഷം കാറിലെ തകരാറ് കൃത്യമായി താൻ അവർക്ക് വിശദീകരിച്ചു നൽകിയതോടെ നിസാരമായ തുകക്ക് കാര്യം നടന്നുവെന്നും എൻജിനിലെ തകരാറ് ഇത്രയും കൃത്യമായി താൻ വിശദീകരിച്ചുനൽകിയത് കേട്ട് രണ്ടാമത്തെ വർക്ക് ഷോപ്പ് ജീവനക്കാർ അമ്പരന്നതായും അബ്ദുല്ല പറയുന്നു.
ഹിന്ദി സംസാരിച്ചു തുടങ്ങിയ അദ്ദേഹം കേരളം സന്ദർശിക്കാൻ അതിയായി ആഗ്രഹിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയതോടൊപ്പം "എന്തെങ്കിലും വേണോ" എന്ന് ചാനൽ അവതാരകനോട് ചോദിക്കുകയും "ഒന്നും വേണ്ട" എന്ന അവതാരകാന്റെ രസകരമായ മറുപടിയോടെയുമാണ് ചാനൽ അഭിമുഖം അവസാനിപ്പിച്ചത്.
വീഡിയോ
[video width="1280" height="720" mp4="https://suprabhaatham.com/wp-content/uploads/2021/01/2021_01_02_17_52_46_L7GvZw7OUTxNVjOr.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."