ചികിത്സ ഫലംകണ്ടില്ല: ആനക്കാംപൊയിലില്‍ നിന്ന് രക്ഷിച്ച ആന ചരിഞ്ഞു
കോഴിക്കോട്: ആനക്കാംപൊയിലില്‍ കിണറ്റില്‍ വീണ് രക്ഷിച്ച ആന ചരിഞ്ഞു. ഇന്ന് രാവിലെ പരിശോധനയ്ക്ക് എത്തിയ വനപാലകര്‍ ആണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കിണറ്റില്‍ വീണപ്പോഴുണ്ടായ ഗുരുതര പരുക്കാണ് കാരണമെന്ന് വനപാലകര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ആനയെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. 14 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൊടുവിലാണ് ആനയെ രക്ഷപ്പെടുത്തിയത്. കിണറിന് സമീപത്തേക്ക് മണ്ണുമാന്തി എത്തിച്ച് കിണറിടിച്ചാണ് ആനയെ പുറത്തെത്തിച്ചത്. ആന കിണറ്റില്‍ വീണിട്ട് മൂന്നുദിവസമായെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിക് ആരംഭിച്ച രക്ഷാപ്രവര്‍ത്തനം രാത്രി എട്ടു മണിക്കാണ് അവസാനിച്ചത്.വെറ്ററിനറി സര്‍ജ്ജന്റെ നേതൃത്വത്തില്‍ സംഘം രാത്രിയിലും ചികിത്സ നടത്തിയെങ്കിലും ആരോഗ്യകരമായ പുരോഗതി ഉണ്ടായിരുന്നില്ല. താഴേക്കുള്ള വീഴ്ചയില്‍ ആനയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. മൂന്ന് ദിവസമായി ആഹാരം കഴിക്കാത്തതും സ്ഥിതി വഷളാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."