HOME
DETAILS
MAL
പൊലിസ് ആഭ്യന്തര വകുപ്പിന് വീഴ്ച സംഭവിച്ചോയെന്ന് പരിശോധിക്കണം: എ.ഐ.വൈ.എഫ്
backup
January 04 2022 | 04:01 AM
കോഴിക്കോട്
പൊലിസ് സേനയിലെ ക്രിമിനലുകൾക്കെതിരേ ശക്തമായ നടപടി വേണമെന്ന് എ.ഐ.വൈ.എഫ്.
പൊലിസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതര വീഴ്ചകൾ എൽ.ഡി.എഫ് നയത്തിന്റെ ശോഭ കെടുത്തുകയാണെന്ന് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്മോൻ പറഞ്ഞു. പൊലിസ് സേനയിൽ ക്രിമിനലുകൾ കൂടി വരികയാണ്. ഇത്തരം ക്രിമനലുകൾക്കെതിരേ കർശനമായ നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണം. ആഭ്യന്തര വകുപ്പിന് വീഴ്ച സംഭവിച്ചോയെന്ന് പരിശോധിക്കണമെന്നും ജിസ്മോൻ ആവശ്യപ്പെട്ടു.
പൊലിസ് കംപ്ലെയിന്റ് അതോറിറ്റികൾ പൊലിസ് സഹായ സമിതികളാവുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. പരാതിക്കാർക്ക് നീതി ലഭിക്കാത്ത സാഹചര്യം പലപ്പോഴും ഉണ്ടാകുന്നുണ്ട്. പൊലിസുകാർക്കെതിരേ നടപടികൾ കൈകാര്യം ചെയ്യാൻ നിയമനിർമാണം നടത്തണമെന്നാണ് എ.ഐ.വൈ.എഫിന്റെ അഭിപ്രായമെന്നും ജിസ്മോൻ കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."