സംരംഭകരുടെ മനംമടുപ്പിക്കരുത്: തദ്ദേശ ജനപ്രതിനിധികളോട് മുഖ്യമന്ത്രി
തിരുവനന്തപുരം: സംരംഭകരുടെ മനംമടുപ്പിക്കുന്ന സമീപനം ആരുടെ ഭാഗത്തു നിന്നുമുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ഓണ്‍ലൈനില്‍ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യവസായ സംരഭങ്ങള്‍ തുടങ്ങാന്‍ വരുന്നവര്‍ മനംമടുത്ത് പോകാന്‍ ഇടയാക്കരുത്. പ്രദേശിക സ്ഥാപനങ്ങള്‍ക്ക് രാഷ്ട്രീയത്തിനതീതമായ പിന്തുണയുണ്ടാകും. വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ ഒന്നിനു തന്നെ തുടങ്ങണം. കൊവിഡ് പ്രതിരോധത്തില്‍ കൂടുതല്‍ ജാഗ്രത വേണം. രോഗവ്യാപനം ചെറുക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. മികവ് തുടരാനാകണം.
കൊവിഡ് പ്രതിരോധത്തില്‍ ഇനിയും ഏറെക്കാര്യങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍വഹിക്കാനുണ്ട്. പൊതു ശൗചാലയങ്ങളുടെ കുറവ് പരിഹരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
നടപ്പു സാമ്പത്തിക വര്‍ഷത്തെ പൂര്‍ത്തിയാക്കാത്ത പദ്ധതികളുടെ 20 ശതമാനം വിഹിതം അടുത്ത സാമ്പത്തികവര്‍ഷത്തേക്ക് കാരിഓവര്‍ ചെയ്യാമെന്നും ഇതില്‍ പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗങ്ങളുടെ പദ്ധതികള്‍ക്കായിരിക്കും മുന്‍ഗണയെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."