നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: സമാനതകളില്ലാത്ത സംഭവമെന്ന് ജുഡീഷ്യല്‍ കമ്മിഷന്‍
തിരുവനന്തപുരം : നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. രാവിലെ 11ന് ജസ്റ്റിന് നാരായണ കുറുപ്പ് കമ്മീഷനാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
പൊലിസിനെതിരെ രൂക്ഷ വിമര്‍ശനമാണ് റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്നത്. സമാനതകളില്ലാത്ത സംഭവമാണിതെന്ന് ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലിസ് നടത്തിയ നഗ്നമായ നരനായാട്ടെന്ന് റിപ്പോര്‍ട്ട്് ചൂണ്ടിക്കാട്ടുന്നു. തെളിവുള്ളവര്‍ക്കെതിരെ ശക്തമായ നടപടിക്കും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്.
ഇരുനൂറോളം പേജുകളും അറുപത് സാക്ഷികളും ഉള്‍പ്പെടുന്നതാണ് റിപ്പോര്‍ട്ട്. നെടുങ്കണ്ടത്ത് പൊലിസ് കസ്റ്റഡിയില്‍ ഇരിക്കെ രാജ് കുമാര്‍ കൊല്ലപ്പട്ട സംഭവമാണ് കമ്മീഷന്‍ അന്വേഷിച്ചത്.
ഹരിതാ ഫിനാന്‍സ് ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പൊലിസിന്റെ കസ്റ്റഡിയിലിരിക്കെയാണ് സ്ഥാപനത്തിന്റെ എംഡിയായ രാജ്കുമാര്‍ ക്രൂരമര്‍ദ്ദനത്തിനിരയായി മരിച്ചത്. കേസില്‍ 2019 ജൂലൈ നാലിന് സര്‍ക്കാര്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷനെ ജുഡീഷ്യല്‍ അന്വേഷണത്തിന് നിയോഗിച്ചു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനും തെളിവെടുപ്പിനും ശേഷമാണ് കമ്മീഷന്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."