തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍; വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി
ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം മറ്റ് നിയന്ത്രണങ്ങളും തുടരും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇന്ന് അനുമതിയുള്ളത്.
ക്ഷണക്കത്ത് ഹാജരാക്കി വിവാഹങ്ങള്‍ ഉള്‍പ്പെടെയുള്ള കുടുംബ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ശനിയാഴ്ച അറിയിച്ചിരുന്നു. വിവാഹ ചടങ്ങുകളില്‍ 100 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
പൊതു ഗതാഗത സംവിധാനങ്ങളും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുമടക്കം പ്രവര്‍ത്തിക്കില്ല. സബര്‍ബന്‍ ട്രെയിനുകള്‍ അന്‍പത് ശതമാനം സര്‍വീസ് നടത്തും.
അടിയന്തര സര്‍ക്കാര്‍ സര്‍വീസുകള്‍, പാല്‍, പത്രം, പെട്രോള്‍ പമ്പുകള്‍, എടിഎമ്മുകള്‍ തുടങ്ങിയ അവശ്യസര്‍വീസുകള്‍ക്കും ചരക്കുവാഹനങ്ങള്‍ക്കും നിയന്ത്രണമില്ല. ഭക്ഷണശാലകള്‍ക്കു രാവിലെ ഏഴുമുതല്‍ രാത്രി പത്തുവരെ പാര്‍സല്‍ സര്‍വീസിനായി തുറക്കാം.
കഴിഞ്ഞ ഞായറാഴ്ച പുതിയതായി കൊവിഡ് ബാധിച്ചവരുടെ എണ്ണം 860 മാത്രമായിരുന്നു. എന്നാല്‍ ഇന്നലെ രോഗബാധിതരുടെ എണ്ണം 10,978 ആയി കുതിച്ചുയര്‍ന്നു. ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."