HOME
DETAILS
MAL
കേന്ദ്ര സര്‍ക്കാര്‍ നിലകൊള്ളുന്നത് സവര്‍ണ മേധാവികള്‍ക്ക് വേണ്ടിണ്ട: കെ.ഇ ഇസ്മായില്‍
backup
August 17 2016 | 23:08 PM
കൊടുവള്ളി: കേന്ദ്ര സര്‍ക്കാര്‍ നിലകൊള്ളുന്നത് സവര്‍ണ മേധാവികള്‍ക്ക് വേണ്ടണ്ടിയാണെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മയില്‍ പറഞ്ഞു. കൊടുവള്ളിയില്‍ എ.ഐ.വൈ.എഫ് മാനവ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘപരിവാര്‍ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരേ അഴിഞ്ഞാടുമ്പോള്‍ പ്രധാനമന്ത്രി കണ്ടണ്ടില്ലെന്ന് നടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനെതിരേ ജനങ്ങള്‍ ഒറ്റക്കെട്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പി.ടി.സി ഗഫൂര്‍ അധ്യക്ഷനായി. ടി.വി.ബാലന്, ആര്.ശശി, അഡ്വ.പി.ഗവാസ്, അജയ് ആവള, ടി.എം.പൗലോസ്, പി.ടി.സി മോയിന്‍ സംസാരിച്ചു.
വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവച്ച് സി.പി.ഐയില്‍ ചേര്‍ന്നവര്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്കി. യു.സി. രമേഷ് കുമാര്‍ സ്വാഗതവും പി.റഷീദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."