വിശപ്പുരഹിത നഗരം; തൂശനില പദ്ധതിക്ക് തുടക്കമായി
മാനന്തവാടി: നഗരത്തില്‍ എത്തുന്ന ഒരു നിര്‍ധനും പണമില്ലാത്തതിന്റെ പേരില്‍ ഉച്ചയൂണ്‍ കഴിക്കാതിരിക്കരുതെന്ന ലക്ഷ്യം മുന്‍നിര്‍ത്തി മാനന്തവാടി ലയണ്‍സ് ക്ലബ,് പ്രസ് ക്ലബിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന വിശപ്പുരഹിത നഗരം തൂശനില പദ്ധതിക്ക് സ്വതന്ത്ര്യ ദിനത്തില്‍ തുടക്കം കുറിച്ചു. പഞ്ചായത്ത് ബസ്സ്റ്റാന്‍ഡിന് സമീപത്തെ മാതാ ഹോട്ടലില്‍ ഒ.ആര്‍ കേളു എം.എല്‍.എ ആദ്യ ടോക്കണും ഭക്ഷണവും നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു നഗരസഭ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് അധ്യക്ഷനായി. ജനപ്രതിനിധികളായ പി.വി ജോര്‍ജ്, ശോഭരാജന്‍, തഹസില്‍ദാര്‍ ഇ.പി മേഴ്‌സി, ഡോ.ഗോകുല്‍ ദേവ്, ലയണ്‍സ് പ്രതിനിധികളായ വര്‍ഗീസ് വൈദ്യര്‍, ഡോ. വിനോദ് ബാബു, അഡ്വ.ബാബു സിറിയക്ക് എന്നിവര്‍ സംസാരിച്ചു. മാതാ ഹോട്ടല്‍ ഉടമ പി.ആര്‍ ഉണ്ണികൃഷണന്‍, ലയണ്‍സ് ക്ലബ് പ്രസി. ജോര്‍ജ് മണിമലയും എംബ്ലം രൂപകല്‍പ്പന ചെയ്ത എജില്‍സിന് നഗരസഭ വൈ. ചെയര്‍പേഴ്‌സണ്‍ പ്രതിഭ ശശിയും ഉപഹാരം നല്‍കി. പ്രൊജക്ട് ചെയര്‍മാന്‍ യൂസഫ് അറോമ സ്വാഗതവും സെക്രട്ടറി അശോകന്‍ ഒഴക്കോടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."