ഉപരാഷ്ട്രപതിയുടെ പ്രസംഗവും സംഘ്പരിവാര്‍ അജന്‍ഡയും
കരിയാടൻ
പതിമൂന്നു ദൗർഭാഗ്യത്തിന്റെ നമ്പറാണെന്നാണ് പലരുടെയും സങ്കൽപം. എന്നാൽ നാലു വർഷത്തിലേറെയായി ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്ട്രപതി പദം അലങ്കരിക്കുന്ന എം. വെങ്കയ്യനായിഡു ആ ചതിക്കുഴിയിലൊന്നും വീഴാൻ തയ്യാറില്ലാത്ത രാഷ്ട്രീയ നേതാവാണ്. 2002ൽ ഭാരതീയ ജനതാപാർട്ടിയുടെ അഖിലേന്ത്ര്യാ പദവി അലങ്കരിച്ച ആളാണ് ഇദ്ദേഹം. മുക്കാൽ നൂറ്റാണ്ട് നീണ്ട ജീവിത്തിനിടയിൽ രാജ്യസഭാംഗം ആവുകയും, നരേന്ദ്രമോദിയുടെ ഒന്നാം മന്ത്രിസഭയിൽ ഭവന നിർമ്മാണം, വാർത്താവിനിമയം എന്നിവയുടെ ചുമതല വഹിച്ച കേന്ദ്രമന്ത്രി ആവുകയും ചെയ്ത ആൾ.
ആന്ധ്രപ്രദേശിൽ നെല്ലൂർ സ്വദേശിയായ മുപ്പാവർപ വെങ്കയ്യ നായിഡു 2017 മുതൽ ഇന്ത്യയുടെ വൈസ് പ്രസിഡണ്ട് പദവിയിലുണ്ട്. ഡൽഹിയിൽ മൗലാനാ ആസാദ് റോഡിലെ ആറാം നമ്പർ വസതിയിൽ താമസം. നാട് ഭരിക്കുന്ന ദേശീയ പാർട്ടിയുടെ അഖിലേന്ത്യാ അധ്യക്ഷപദവി അലങ്കരിച്ചപ്പോഴും ബി.ജെ.പി.യിലെ മൃദുലവിചാരങ്ങളുടെ വക്താവാണദ്ദേഹം. അക്കാരണത്തിലാണ് രാജ്യസഭയിൽ പന്ത്രണ്ടു അംഗങ്ങളുടെ സസ്‌പെൻഷൻ പിൻവലിക്കാത്തപ്പോഴും ആ രാജ്യസഭാധ്യക്ഷന്റെ പൗത്രിയുടെ വിവാഹത്തിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട എം.പിമാരും പങ്കെടുത്തത്.
നായിഡു 72-ാം വയസിൽ സജീവ രാഷ്ട്രീയത്തിലല്ലെങ്കിലും മൂന്നു മാസങ്ങൾക്കുള്ളിൽ അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അദ്ദേഹത്തിന്റെ സ്വാധീനം പാർട്ടിക്കു നിരാകരിക്കാവുന്നതല്ല. അക്കാരണത്താലാണോ എന്നറിയില്ല, അദ്ദേഹം ഈ വർഷവും കേരളത്തിലെത്തി മതസൗഹാർദ്ദത്തിന്റെ വലിയ സന്ദേശം നാട്ടിനാകെ നൽകുകയുണ്ടായി.
എല്ലാ മതങ്ങളും ദൈവത്തിലേക്കുള്ള വഴികളാണെന്നു ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് മാന്നാനത്ത് നടന്ന ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു: ഇതര
മതങ്ങളോട് കാണിക്കുന്ന വിദ്വേഷം രാജ്യത്തോട് കാണിക്കുന്ന കുറ്റകൃത്യങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘ്പരിവാർ അടുത്ത തെരഞ്ഞെടുപ്പിലേക്ക് ഉയർത്തുന്ന അജണ്ടയുടെ ഭാഗമാണോ ഇതെന്നറിയില്ല. എങ്കിൽ നമ്മുടെ മഹത്തായ രാജ്യത്തിന്റെ പൈതൃക സുവിശേഷം ലോകമാകെ ശ്രദ്ധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
സർവമതസാഹോദര്യത്തിനും, മതനിരപേക്ഷതക്കും പേര് കേട്ട ഇന്ത്യയിൽ മുസ്ലിംകൾക്കും ക്രൈസ്തവർക്കും ദലിതർക്കുമെതിരെ നടക്കുന്ന പീഡനങ്ങൾ ഐക്യരാഷ്ട്രസഭയിൽപോലും വിമർശിക്കപ്പെടുകയുണ്ടായി. വിദേശരാജ്യങ്ങൾക്കു പുറമെ പല രാജ്യാന്തര ടി.വി ചാനലുകളും ഇത് ലോകമെമ്പാടും എത്തിക്കുകയും ചെയ്തു. മതങ്ങളുടെ പേരിൽ ഇന്ത്യക്കാരെ ഭിന്നിപ്പിച്ചു ഭരിച്ചുവന്ന ബ്രിട്ടീഷുകാരെ അക്രമരാഹിത്യസമരത്തിലൂടെ കെട്ടുകെട്ടിച്ച ചരിത്രമാണ് ഇന്ത്യക്കാരുടേത്. ഹൈക്കമ്മീഷണറും പ്രശസ്ത എഴുത്തുകാരനുമായ ഖുശ്‌വന്ത് സിങ്ങ് മുതൽ യു.എൻ അണ്ടർ സെക്രട്ടറിപദം അലങ്കരിച്ച മുൻ കേന്ദ്രമന്ത്രി ഡോ. ശശിതരൂർ വരെ ചൂണ്ടിക്കാട്ടിയത്, ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിനു ഇവിടുത്തെ എല്ലാമതക്കാരും വഹിച്ച പങ്കിനെക്കുറിച്ചാണ്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത രക്തസാക്ഷികളായ 96,300 ആളുകളുടെ പേരുകൾ ഡൽഹിയിൽ ഇന്ത്യാഗേറ്റിൽ രേഖപ്പെടുത്തിവെച്ചിട്ടുണ്ടെന്നും അതിൽ
61,945 പേരുകൾ മുസ്‌ലിംകളുടെതാണെന്നും ഖുഷ്‌വന്ത് എഴുതിവയ്ക്കുകയുണ്ടായി. ഒപ്പം 26,896 ഹിന്ദുനാമങ്ങളും 8050 സിഖ്‌നാമങ്ങളും അദ്ദേഹം വായിച്ചെടുത്തു. 1919ൽ ജാലിയൻ വാലാബാഗിൽ മരിച്ച ആയിരങ്ങൾ ഏറെയും സിക്കുകാരായിരുന്നു. 1921ലെ മലബാർ കലാപത്തിൽ കൊല്ലപ്പെട്ടവർ ഏറെയും മുസ്‌ലിംകളും. മൈസൂരിൽ ഹൈദരാലിയും ടിപ്പുസുൽത്താനും ബ്രിട്ടീഷുകാർക്കെതിരെ റോക്കറ്റുകൾ ഉണ്ടാക്കിയാണ് പോരാടിയത്. ബ്രിട്ടീഷുകാർ ഭരിച്ച കാലത്തേക്കാളും എത്രയോ ഇരട്ടി, 800 വർഷം ഇന്ത്യഭരിച്ച
മുഗൾ ചക്രവർത്തിമാർ ഇവിടെ നിന്നും ഒന്നും കടത്തിക്കൊണ്ടു പോയില്ല. അവർ ഇവിടെ താജ്മഹലും, കുത്തബ്മിനാറും ചെങ്കോട്ടയും പണിതു, കലയും സാഹിത്യവും സംഗീതവും വളർത്തി. സുരയ്യാ തയബ്ജി എന്ന മുസ്‌ലിം വനിത ആണ് ഇന്ത്യൻ പതാക രൂപ കല്പന ചെയ്തത്. നേതാജി സുഭാഷ് ചന്ദ്രബോസിനു 1941ൽ ജയ്ഹിന്ദ് എന്ന മുദ്രാവാക്യം പകർന്നു നൽകിയത് ഹൈദരാബാദുകാരനായ ആബിദ് ഹസ്സൻ സഫറാനി ആയിരുന്നു.
ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ഇന്ത്യക്കു നൽകിയത് ഹസ്രത്ത് മോഹാനി ആയിരുന്നു. കപ്പലോട്ടിയ തമിഴൻ എന്ന പേരിൽ പ്രസിദ്ധനായ തെന്നിന്ത്യക്കാരനു ആ കപ്പൽ സംഭാവന ചെയ്ത ഫക്കീർ മുഹമ്മദ് റാവുത്തർ ഒരു ദരിദ്രനായാണ് മരണപ്പെട്ടത്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനു ആദ്യമായി തൂക്കിലേറ്റപ്പെട്ടത് അസഫുല്ലാഖാൻ എന്ന ഒരു 27 കാരനായിരുന്നു. നാടുകടത്തപ്പെട്ടതിനെ തുടർന്നു ആൻഡമാനിലെ തടങ്കലിൽ കിടന്നു മരിച്ചവരുടെ പട്ടിക നിവർത്തിനോക്കിയപ്പോൾ ബഹുഭൂരിപക്ഷവും മുസ്‌ലിംകളായിരുന്നവെന്നു ഡോ. ശശി തരൂർ പ്രസ്താവിക്കുകയുണ്ടായി.
അവരുടെയൊക്കെ ചോരവീണ മണ്ണിൽ മതവിദ്വേഷം ആളിക്കത്തിക്കാനാണ് ഇപ്പോഴത്തെ ഭരണാധികാരികളുടെ ശ്രമം. പൗരത്വത്തിന്റെ പേരും പറഞ്ഞു ഇസ്‌ലാം മത വിശ്വാസികളെ ആകെ ആട്ടിപ്പായിക്കാനുള്ള നീക്കം നടക്കുന്നു. വെങ്കയ്യ നായിഡുവിന്റെ പ്രസ്താവന ഇക്കൂട്ടർക്കു ദഹിക്കുമോ എന്നറിയില്ല. ഗോവധ നിരോധം എന്നുപറഞ്ഞു മുസ്‌ലിംകളെ തേടിപ്പിടിച്ച് കൊല്ലുന്ന രീതിയിലേക്കാണ് സംഘ്പരിവാർ അണികളുടെ നീക്കം. മോഹൻ ഭഗവത് മുതൽ പ്രജ്ഞാ സിങ്ങ് ഠാക്കൂർ വരെയുള്ളവർ അതിനു നേതൃത്വം നൽകുകയും ചെയ്യുന്നു.ഉപപ്രധാനമന്ത്രിപദം അലങ്കരിച്ച എൽ.കെ. അദ്വാനി നേതൃത്വം നൽകിയ രഥയാത്ര നൂറ്റാണ്ടുകൾ പഴക്കമുള്ള ബാബറി മസ്ജിദ് തകർക്കുന്നിടംവരെ
എത്തിയിട്ടും കുലുങ്ങാത്ത ദക്ഷിണേന്ത്യയിൽ വർഗീയ വിഷം കുത്തിവയ്ക്കാൻ എന്ത് വഴി എന്നന്വേഷിച്ച് നടക്കുകയാണ് ബി.ജെ.പി. നേതൃത്വം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൈയിൽ കിട്ടിയ നേമം സീറ്റ് പോലും നഷ്ടപ്പെട്ടിട്ടും കേരളത്തിൽ വർഗീയ വികാരം ആളിക്കത്തിക്കാനൊക്കുമോ എന്നതാണവരുടെ നേട്ടം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റിലും മത്സരിച്ചിട്ട് പതിമൂന്നിടത്തും കെട്ടിവച്ച പണം നഷ്ടപ്പെട്ട് “സർവ സ്പർശി, സർവ വ്യാപി” എന്ന മുദ്രാവാക്യവുമായി മറ്റു രണ്ടു മുന്നണികളുടെയും വോട്ടുകൾ തട്ടിയെടുക്കാനുള്ള യത്‌നത്തിലാണല്ലോ. മതം മാറ്റ നിയമവും, പൗരത്വനിയമഭേദഗതിയും ഗോവധ നിരോധനവും മുത്തലാഖും കേരളത്തിൽ ചെലവാകില്ലെന്നു അവർക്കറിയാം. അതിനാലവർ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് മറ്റെന്തെങ്കിലും വിഷയം തെരഞ്ഞെടുക്കുകയും ചെയ്യുമായിരിക്കും. ഈ പശ്ചാത്തലത്തിലാണ് ഉപരാഷ്ട്രപതിയുടെ പ്രസംഗം ശ്രദ്ധേയമാകുന്ന ത്.
ശേഷവിശേഷം : കേരളത്തിലെങ്കിലും ജനാധിപത്യത്തിനു ഏറ്റവും വലിയ സംഭാവന അർപ്പിച്ച പാർട്ടി ബി.ജെ.പി ആണെന്നു നമുക്കു ഓർക്കാം. കാരണം, കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ഏറ്റവും കൂടുതൽ ജാമ്യസം ഖ്യനഷ്ടപ്പെടുത്തിയത് ആ കക്ഷിയാണല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."