ഗവര്‍ണര്‍ കിരണ്‍ ബേദിയെ പുറത്താക്കണം; പുതുച്ചേരി മുഖ്യമന്ത്രിയുടെ സമരം മൂന്നാം ദിവസം
പുതുച്ചേരി: ലഫ്റ്റന്റ് ഗവര്‍ണര്‍ കിരണ്‍ബേദിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി നാരായണസ്വാമി നടത്തുന്ന സമരം മൂന്നാം ദിവസവും തുടരുന്നു.
കിരണ്‍ബേദിയുടെ ഔദ്യോഗിക വസതിയുടെ സമീപം റോഡിലാണ് പുതുച്ചേരി മുഖ്യമന്ത്രി സമരം ചെയ്യുന്നത്. മേയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതുച്ചേരിയിലെ ഗവര്‍ണറുമായുള്ള തര്‍ക്കം രൂക്ഷമാകുന്നത്. പുതുച്ചേരിയുടെ വികസനത്തിന് തുരങ്കം വയ്ക്കുകയാണ് കിരണ്‍ബേദിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
ഗവര്‍ണര്‍ ജനാധിപത്യ വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരും സിപിഎം സിപിഐ നേതാക്കളും സമരത്തിന് പിന്തുണയുമായെത്തി. കിരണ്‍ബേദി ഫയലുകള്‍ മടക്കി അയക്കുന്നു. മന്ത്രിസഭയുടെ തീരുമാനങ്ങളെ നിയന്ത്രിക്കുന്നു, ഗവര്‍ണര്‍ക്ക് അതിന് അധികാരമില്ല. അവര്‍ ഭരണഘടനെയെ ബഹുമാനിക്കുന്നില്ലെന്നും വി. നാരായണസ്വാമി പറഞ്ഞു.
കഴിഞ്ഞ വര്‍ഷവും കിരണ്‍ബേദിക്കെതിരെ അദ്ദേഹം ധര്‍ണ നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."