HOME
DETAILS

വര്‍ഗീയതയെ കരയ്ക്കടുപ്പിക്കരുത്

  
backup
January 12 2021 | 01:01 AM

%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%80%e0%b4%af%e0%b4%a4%e0%b4%af%e0%b5%86-%e0%b4%95%e0%b4%b0%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa

 

വിളിപ്പാടകലെ എത്തിയ നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ അപരഭയവും വെറുപ്പും വളര്‍ത്തുന്ന രാഷ്ട്രീയ നിലപാടുകളിലേക്ക് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ നേതൃത്വം സഞ്ചരിച്ചു തുടങ്ങുകയാണോ. ആഭ്യന്തര അടിയന്തരാവസ്ഥയ്ക്കുശേഷം രാജ്യത്ത് നടന്ന തെരഞ്ഞെടുപ്പില്‍ പോലും കോണ്‍ഗ്രസിനെ പിന്തുണച്ച സംസ്ഥാനമായിരുന്നു കേരളം. അഞ്ചു കൊല്ലങ്ങള്‍ കഴിയുമ്പോള്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ പറയത്തക്ക വോട്ടുവിഹിതം ഇടതു - വലതു മുന്നണികള്‍ക്ക് നഷ്ടപ്പെടാറില്ല. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അവരുടെ വോട്ടുവിഹിതം കൂട്ടുകയും ഇടതു, വലതു പാര്‍ട്ടികളില്‍ വോട്ടു ചോര്‍ച്ച സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ഹിതപരിശോധനയില്‍ സി.ഐ.ടി.യുവിന് അഞ്ചു ശതമാനം വോട്ട് നഷ്ടമായി. ബി.ജെ.പിയുടെ തൊഴിലാളി സംഘടന (ബി.എം.എസ്) അഞ്ചു ശതമാനം വോട്ടാണ് അധികം നേടിയത്. വര്‍ഗീയ ധ്രുവീകരണ സാധ്യതകള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നല്‍കി കേരളീയ പൊതുവിചാര പരിസരം വര്‍ഗീയവല്‍ക്കരിക്കുന്നതില്‍ ഇടതു - വലതു കക്ഷികള്‍ മത്സരത്തിലാണ്.


കേരളം പിടിക്കാന്‍ അമിത് ഷാ പ്രത്യേക താല്‍പര്യം കാണിച്ചു അണിയറ നീക്കങ്ങള്‍ നടത്തിവരുന്നുണ്ട്. ബി.ജെ.പി പണിയെടുക്കുകയും മറ്റുള്ളവര്‍ പ്രസ്താവന ഇറക്കുകയും ചെയ്യുന്ന വിയര്‍പ്പു രഹിത രാഷ്ട്രീയമാണ് ബംഗാള്‍ നല്‍കുന്ന പാഠം. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ സി.പി.എം വോട്ട് ഷെയര്‍ 19.75 ശതമാനമായിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ വോട്ട് ഷെയര്‍ 6.33 ശതമാനമായി കുത്തനെ കുറഞ്ഞു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ട് വിഹിതം 10.16 ശതമാനമായിരുന്നത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 40.7 ശതമാനമായി വളര്‍ന്നു. വലിയ വ്യത്യാസം ബി.ജെ.പിക്ക് നേടാന്‍ ഇടയായ പലകാരണങ്ങളില്‍ ഒന്ന് ദേശീയ പൗരത്വ നിയമം കൂടിയായിരുന്നു. കൃത്യമായ വര്‍ഗീയ അജന്‍ഡ മുന്നോട്ടുവച്ചു വെസ്റ്റ് ബംഗാളിനെ മൂന്നു ഭാഗങ്ങളായി വിഭജിച്ചു നടത്തിയ ബി.ജെ.പിയുടെ വര്‍ഗീയ പ്രചാരണങ്ങള്‍ ഇടത്, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് കോട്ടകള്‍ തകര്‍ത്തു. മുള്ളുകൊണ്ട് മുള്ള് എടുക്കുക എന്ന ഒട്ടും പ്രായോഗികമല്ലാത്ത, രാഷ്ട്രീയ പാഠപുസ്തകങ്ങളില്‍ കാണാത്ത സമീപനരീതികള്‍ ഇടതുപക്ഷവും കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും പ്രയോജനപ്പെടുത്താന്‍ പരിശ്രമിച്ചതും തിരിച്ചടിയായി. വ്യക്തത വരുത്തിയ മതനിരപേക്ഷ നിലപാടുകള്‍ പൊതുബോധ്യം വരുന്ന വിധത്തില്‍ അവതരിപ്പിക്കുന്നതില്‍ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പരാജയപ്പെട്ടു. ബി.ജെ.പി ചര്‍ച്ചകള്‍ നടത്തി തെരഞ്ഞെടുക്കുന്ന അജന്‍ഡകള്‍ ചെറു മാറ്റങ്ങള്‍ വരുത്തി കടം കൊള്ളുന്ന ഇന്ത്യയിലെ രാഷ്ട്രീയ സംസ്‌കാരം ഫലത്തില്‍ ബി.ജെ.പിക്ക് തന്നെയാണ് ഗുണമായി ഭവിക്കുന്നത്.


കേരളത്തില്‍ ആറു മാസങ്ങളില്‍ അധികമായി നടന്നുവരുന്ന പ്രധാന ചര്‍ച്ച വര്‍ഗീയ ധ്രുവീകരണ സാധ്യതകളിലേക്ക് വാതില്‍ തുറക്കുന്ന വിഷയങ്ങള്‍ തന്നെയാണ്. മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നിലവിലുള്ള സംവരണ വ്യവസ്ഥ അട്ടിമറിച്ചു പത്തു ശതമാനം അനുവദിക്കാന്‍ ഇടതു സര്‍ക്കാര്‍ എടുത്ത തീരുമാനം സവര്‍ണ വിഭാഗങ്ങളുടെ ചെറു പിന്തുണ ഇടതുപക്ഷങ്ങള്‍ നേടിയതിന്റെ തെളിവാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ ചെറിയ മുന്‍തൂക്കം. പ്രത്യേകിച്ച് റോമന്‍ കാത്തലിക് വിഭാഗങ്ങളുടെ വോട്ടുകള്‍ ചെറുതല്ലാത്ത വിധം ഇടതുപക്ഷത്തേക്ക് ചാഞ്ഞു എന്ന് ഉറപ്പിച്ചുപറയാന്‍ കഴിയും. മേല്‍ജാതി സംരക്ഷണവും പ്രീണനവും ഇടതുപക്ഷത്തു നിന്നാണ് കൂടുതല്‍ ലഭിക്കുക എന്ന ബോധ്യമാണ് ജോസ് കെ. മാണിയുടെ രാഷ്ട്രീയ നിലപാടു മാറ്റത്തിന് പ്രേരകമായത്. മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളും ദലിതരും സംഘബലം ഉപയോഗപ്പെടുത്തി അധികാര പങ്കാളിത്തം നേടി അവകാശ ബോധമുള്ളവരായി മാറി വളരുകയാണെന്ന് അകത്തളങ്ങളില്‍ വര്‍ഗീയ പ്രചാരണങ്ങള്‍ നടക്കുന്നത് വര്‍ഷങ്ങളായി തുടരുകയാണ്.
2016 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് 22 സീറ്റ് മാത്രമാണ് ജയിക്കാനായത്. പാര്‍ട്ടിയുടെ അകത്തള ആഭ്യന്തര കലഹങ്ങളും ഗ്രൂപ്പ് സമവാക്യങ്ങളും പരാജയങ്ങള്‍ക്ക് കാരണമായി. കെ. കരുണാകരനും എ.കെ ആന്റണിയും സാഹസപ്പെട്ടു ജില്ലകള്‍തോറും സഞ്ചരിച്ചു സംഘടിപ്പിച്ചു വളര്‍ത്തിയെടുത്ത ഗ്രൂപ്പ് രാഷ്ട്രീയം കോണ്‍ഗ്രസിന് ലാഭക്കണക്ക് സമ്മാനിച്ചില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിലും പാര രാഷ്ട്രീയവും സൂപ്പര്‍ പാര രാഷ്ട്രീയവും കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് രാഷ്ട്രീയ അപ്രമാദിത്വം നേടി കോണ്‍ഗ്രസിന് മുകളില്‍ നേതൃത്വം ഏറ്റെടുക്കുകയാണ് എന്ന ഇടതുപക്ഷ പ്രചാരണത്തില്‍ അടങ്ങിയ വര്‍ഗീയ രാഷ്ട്രീയ ദുഷ്ടലാക്ക് കോണ്‍ഗ്രസങ്കിലും തിരിച്ചറിയേണ്ടതായിരുന്നു.


വടക്കേ ഇന്ത്യയില്‍ പരീക്ഷിച്ചു വിജയം വരിച്ച വര്‍ഗീയ രാഷ്ട്രീയം കേരളത്തില്‍ കൃഷിയിറക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ കുറ്റകരമായ ചരിത്ര മണ്ടത്തരം കാണിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ലോകവ്യാപകമായി വംശനാശം നേരിട്ടത് നയ നിലപാടുകളില്‍ വ്യക്തത നഷ്ടപ്പെട്ടതുകൊണ്ട് കൂടിയാണ്. ഉന്മൂലന സിദ്ധാന്തത്തില്‍ നിന്നും വികസന പ്രത്യയശാസ്ത്രത്തിലേക്ക് കാലെടുത്തുവയ്ക്കാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കാതെ പോയി. പാര്‍ട്ടി പഠന ക്ലാസുകളില്‍ കടിച്ചാല്‍ പൊട്ടാത്ത വരട്ടു തത്വശാസ്ത്രങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് അസ്വീകാര്യമായി. ഇ.എം.എസും വി.എസും അടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും സൈദ്ധാന്തികരുടെയും വീക്ഷണ, വ്യാഖ്യാന ക്ലാസുകള്‍ വര്‍ഗീയതക്ക് ഊന്നല്‍ നല്‍കുന്നതായിരുന്നു. ഇസ്‌ലാമും മുസ്‌ലിംകളും പ്രഥമശത്രു സ്ഥാനത്ത് നിര്‍ത്തി നടത്തിയ കമ്മ്യൂണിസ്റ്റ് ഓപ്പറേഷനുകള്‍ പാര്‍ട്ടി നേതാക്കള്‍ക്കും അനുയായികള്‍ക്കും ഇടുങ്ങിയ വിചാരയിടമാണ് സമ്മാനിച്ചത്. തെരഞ്ഞെടുപ്പ് വിജയത്തിന് ഏറ്റവും ഗുണമായി ഭവിക്കുക വര്‍ഗീയ കാര്‍ഡ് തന്നെയാണെന്ന് പാര്‍ട്ടി നേതൃത്വം തിരിച്ചറിയുന്നു. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു അനന്ത സാധ്യതകളുടെ അക്ഷയ ഖനി കൂടിയായ കേരളം എന്തുകൊണ്ട് കരയ്ക്കടുക്കുന്നില്ല. ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നീണ്ടുകിടക്കുന്ന കടല്‍ സമ്പന്നമായ കേരളം ലോകഭൂപടത്തില്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും 1957 മുതല്‍ മാറിമാറി കേരളം ഭരിച്ച ഇടതുപക്ഷങ്ങള്‍ക്ക് പോലും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. കേരളീയ മനുഷ്യവിഭവശേഷി കടല്‍ കടന്നുപോയി ലോകരാഷ്ട്രങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. അവിടുന്ന് ലഭിക്കുന്ന വിദേശ കറന്‍സികള്‍ ഫലപ്രദമായി വികസന മേഖലയില്‍ ഉപയോഗപ്പെടുത്തുന്നതില്‍ ഇടതുപക്ഷത്തിനു ഒരു ഇഞ്ച് പോലും മുന്നോട്ടുപോകാന്‍ കഴിഞ്ഞതുമില്ല.


ഇടതുപക്ഷ ഘടകകക്ഷിയായ സി.പി.ഐ നേതാവ് ഒരിക്കല്‍ പിണറായി വിജയനെ വിശേഷിപ്പിച്ചത് മുണ്ടുടുത്ത മോദിയെന്നായിരുന്നു. അതിശയോക്തി കലര്‍ന്ന പ്രയോഗമാണെന്ന് ചിലര്‍ ധരിച്ചെങ്കിലും അര്‍ഥപൂര്‍ണമാണ് വിലയിരുത്തലെന്ന് പിണറായിയുടെ നാലര വര്‍ഷക്കാലത്തെ ഭരണം നമുക്ക് പാഠം നല്‍കി. കടുത്ത വര്‍ഗീയവാദിയായ ശ്രീവാസ്തവയെ തന്നെ പൊലിസ് ഉപദേഷ്ടാവായി നിയമിച്ച നടപടി മറ്റെന്താണ് അര്‍ഥമാക്കുന്നത്. എന്തുകൊണ്ട് അറബിക് സര്‍വകലാശാല വേണ്ടെന്നുവച്ചു. 29 കോടിയിലധികം വരുന്ന ലോക ജനങ്ങളുടെ മാതൃഭാഷ, 1.8 ബില്യന്‍ വരുന്ന ലോക മുസ്‌ലിംകളുടെ ആത്മീയ ഭാഷ, അനേക വിജ്ഞാനീയങ്ങളുടെ കലവറ ഭാഷ, മധ്യ പൗരസ്ത്യ രാജ്യങ്ങളിലെ തൊഴിലന്വേഷകര്‍ക്ക് ഉപകരിക്കുന്ന ഭാഷ, എന്തുകൊണ്ടാവും പിണറായി സര്‍ക്കാര്‍ ഉള്‍വലിഞ്ഞത്. പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോക്ക് മുകളിലാണ് ബി.ജെ.പിയുടെ ദേശീയ സമിതിയെന്ന് പറയാതെ പറയുകയാണ് പിണറായി വിജയന്‍. മതന്യൂനപക്ഷങ്ങള്‍ അനര്‍ഹമായത് അനുഭവിക്കുന്നു എന്ന പ്രചണ്ഡമായ പ്രചാരണങ്ങള്‍ സവര്‍ണ ഹിന്ദു ലോബിയും സവര്‍ണ ക്രൈസ്തവ ലോബിയും നടത്തുമ്പോള്‍ ആസ്വദിച്ചു വോട്ടാക്കാന്‍ ശ്രമിക്കുകയാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  4 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  5 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  6 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  6 hours ago