HOME
DETAILS
MAL
അന്തിമ വിധിയല്ല; സത്യം പുറത്തുവരും; കോടതിതന്നെ അതു പ്രഖ്യാപിക്കുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര
backup
January 14 2022 | 06:01 AM
കല്‍പ്പറ്റ: പീഡനപരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റമുക്തനാക്കിയ വിധി അന്തിമ വിധിയല്ലെന്നും ആരും അക്കാര്യത്തില്‍ സന്തോഷിക്കേണ്ടതില്ലെന്നും സിസ്റ്റര്‍ ലൂസി കളപ്പുര. കേസിന്റെ വിധി ഖേദകരമാണ്. സിസ്റ്റര്‍ അഭയ കേസിലും ഇങ്ങനെതന്നെയാണ് സംഭവിച്ചത്. ഒടുവില്‍ 28 വര്‍ഷങ്ങള്‍ക്കുശേഷമാണ് സത്യം പുറത്തുവന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഈ കേസിലും സത്യം പുറത്തുവരികതന്നെ ചെയ്യും. കോടതിതന്നെ അതു പ്രഖ്യാപിക്കും. അതേ സമയം ഇത്തരം വിധികള്‍ അന്തസായി ജീവിക്കുന്ന സ്ത്രീകള്‍ക്കും കന്യാ സ്ത്രീകള്‍ക്കും നേര്‍ക്കുയരുന്ന ഭീഷണിയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."