സഊദിയിൽ നിർമ്മിക്കുന്ന ആദ്യ കാർ അടുത്ത വർഷം ജുബൈലിൽ പുറത്തിറങ്ങും
ദമാം: സഊദി അറേബ്യയുടെ വ്യാവസായിക നഗരികളിൽ പ്രധാനിയായ കിഴക്കൻ സഊദിയിലെ ജുബൈലിൽ നിന്നും അടുത്ത വർഷത്തോടെ കാർ ഉൽപാദനം തുടങ്ങും. കൊറിയൻ സഹായത്തോടെ കാർ ഉൽപാദനത്തിനായി മൂന്ന് കമ്പനികളാണ് ഇവിടെ തയ്യാറാകുന്നതെന്ന് റോയൽ കമ്മീഷൻ ഫോർ ജുബൈൽ ഇൻഡസ്‌ട്രിയൽ ഇൻവെസ്റ്റ്‌മെന്റ് ഡവലപ്മെന്റ് ഡയറക്ടർ മുഹമ്മദ് അൽ സഹ്‌റാനി പറഞ്ഞു.
അൽ അറബിയെ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സഹ്‌റാനി സഊദിയുടെ കാർ ഉത്പാദനത്തെകുറിച്ചുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇതിനായി ഓട്ടോമോട്ടീവ് ഇൻഡസ്‌ട്രിയൽ കോംപ്ലക്സ് നിർമ്മാണം പൂർത്തിയായി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊറിയൻ കമ്പനിയായ സാംഗ്‌യോങ്ങുമായി സഹകരിച്ച് പുറത്തിറക്കുന്ന കാർ 2022 അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സഊദി വിഷൻ 2030 പ്രകാരം സഊദിയുടെ ജിഡിപിയിൽ കാർ ഉൽപാദന മേഖലയിൽ നിന്നും 80 ബില്ല്യൻ റിയാലാണ് ലക്ഷ്യമിടുന്നത്. കൂടാതെ, 2,7000 തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നു. ജുബൈൽ ഇൻഡസ്‌ട്രിയൽ സിറ്റി ഇതിനു വേണ്ട അടിസ്ഥാന മെറ്റീരിയലുകളും ലോജിസ്റ്റിക് സർവ്വീസും നൽകുന്നതിൽ ഏറെ മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ സഊദിയിൽ വാഹനങ്ങളുടെ ഉൽപാദനവും ഭാഗങ്ങളുടെ കൂട്ടിച്ചേർക്കലുകളും നടത്തുന്ന ഇരുന്നൂറോളം യൂണിറ്റുകൾ ഉണ്ട്. വിദേശങ്ങളിൽ നിന്നുള്ള കാർ ഇറക്കുമതിയിൽ മധ്യേഷ്യയിലെ ഏറ്റവും വലിയ വിപാനിയാണ് സഊദി അറേബ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."